Posted On
date_range Updated On
date_range പുത്തൻചിറയിൽ വിമുക്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി
പുത്തൻചിറ: 'വിമുക്തി' പദ്ധതിയുടെ ഭാഗമായി പുത്തൻചിറ പഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ലഹരിവിരുദ്ധ സെമിനാർ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. എക്സൈസ് മാള റേഞ്ച് പ്രിവൻറിവ് ഓഫിസർ കെ.എം. സജീവ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡൻറ് ബീന സുധാകരൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഐ. നിസാർ, വി.എൻ. രാജേഷ്, റോമി ബേബി, പഞ്ചായത്ത് സെക്രട്ടറി സി.എം. പ്രേമാനന്ദ്, അംഗങ്ങളായ റിഫായ അക്തർ, ഷൈല പ്രകാശൻ, ഐ.എസ്. മനോജ്, പി. സൗദാമിനി, മഹേഷ് മോഹൻ, സംഗീത അനീഷ്, വാസന്തി സുബ്രഹ്മണ്യൻ, എം.കെ. കാഞ്ചന, കുടുംബശ്രീ ചെയർപേഴ്സൻ സിനി അൻവർ, അസി. സെക്രട്ടറി കെ.പി. വിൽഫ്രഡ് ക്രോണിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.