Posted On
date_range Updated On
date_range യുവതിയെ മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ
അന്തിക്കാട്: കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുഗുളിക ജ്യൂസിൽ ചേർത്ത് നൽകി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. അരിമ്പൂരിലാണ് സംഭവം. ഒരു കുഞ്ഞുള്ള, 26കാരിയായ യുവതിയെ വഴിയിൽനിന്നാണ് പരിചയമുള്ള യുവാവ് കാറിൽ കയറ്റിയത്. പിന്നീട്, ഇവർക്ക് ജ്യൂസ് നൽകിയത്രേ. തുടർന്ന് മയങ്ങിപ്പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സിജു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.