കയ്പമംഗലം: കരാറുകാര്‍ പൂര്‍ണമായി ൈകയൊഴിഞ്ഞതോടെ കയ്പമംഗലത്തെ റോഡ് നിർമാണം അനിശ്ചിതത്വത്തില്‍. ഫെബ്രുവരി ആദ്യവാരം റോഡുപണി ആരംഭിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചിരുെന്നങ്കിലും മാര്‍ച്ച് പകുതി പിന്നിട്ടിട്ടും റോഡിെൻറ ശോച്യാവസ്ഥ തുടരുകയാണ്. റോഡിന് ലക്ഷങ്ങളുടെ തുക അനുവദിച്ചു എന്ന ഫ്ലക്സ് ബോര്‍ഡുകള്‍ നോക്കി നെടുവീര്‍പ്പിടേണ്ട ഗതികേടിലാണ് നാട്ടുകാര്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിേക്ക റോഡ് അറ്റകുറ്റപ്പണി നടത്താൻ സാമഗ്രികള്‍പോലും എത്തിയിട്ടില്ല. സമീപ പഞ്ചായത്തുകളില്‍ റോഡ് പണി തകൃതിയായി നടക്കുമ്പോള്‍ കയ്പമംഗലത്ത് റോഡ് പണിയുടെ ടെന്‍ഡര്‍ എടുക്കാന്‍പോലും കരാറുകാര്‍ തയാറാകാത്തത് എന്തുകൊണ്ട് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കയ്പമംഗലം ബോര്‍ഡ്- ^18 മുറി റോഡ്, കൂരിക്കുഴി ^ആശുപത്രി റോഡ്, കാളമുറി-^ചളിങ്ങാട് റോഡ്, വിളക്കുപറമ്പ്-^അയിരൂര്‍ റോഡ് എന്നിവ തകര്‍ന്നുകിടക്കുകയാണ്. രണ്ടുതവണ പരസ്യം നല്‍കിയെങ്കിലും പ്രധാനപ്പെട്ട അഞ്ച് റോഡുകളുടെ ടെന്‍ഡര്‍പോലും നടന്നില്ല. ടെന്‍ഡര്‍ കഴിഞ്ഞ റോഡുകളുടെ പണി ആരംഭിക്കാതെ കരാറുകാര്‍ പഞ്ചായത്തിനെ വട്ടംകറക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിവെച്ച കാളമുറി-^ ചളിങ്ങാട് റോഡിനുപോലും ടെൻഡര്‍ ആകാത്തതിനാല്‍ ക്വട്ടേഷന്‍ നല്കി പണിയിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനം. ടാര്‍ വില കുറഞ്ഞതോടെ റോഡ് നിര്‍മാണത്തിന് നേരേത്ത സര്‍ക്കാര്‍ കണക്കാക്കിയിരുന്ന തുക കുറച്ചതാണ് കരാറുകാരെ ചൊടിപ്പിച്ചത്. മറ്റു നിര്‍മാണസാമഗ്രികള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കുന്നതിലും 50 ശതമാനം വില അധികം നല്കേണ്ടതിനാല് നിർമാണം നഷ്ടക്കച്ചവടമാണെന്ന് കരാറുകാര്‍ പറയുന്നു. എന്നാല്‍, ഇരട്ടിയിലധികം ലാഭം കണക്കുകൂട്ടി കൂടുതല്‍ തുക തട്ടാനുള്ള കരാറുകാരുടെ അടവാണ് ഇതെന്നും സംസാരമുണ്ട്. അതേസമയം, ഉള്‍നാടന്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടും കയ്പമംഗലത്തെ പ്രതിപക്ഷം ഇതൊന്നും അറിഞ്ഞമട്ടില്ല. മുസ്ലിം ലീഗ് നേതൃത്വത്തില്‍ ചെറിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.