കയ്പമംഗലം: അര്‍ഹതയില്ലാതെ റേഷന്‍ സൗജന്യത്തിനുള്ള മുന്‍ഗണന പട്ടികയില്‍ കയറിക്കൂടിയവര്‍ക്കെതിരെ നടപടി തുടങ്ങി. കൊടുങ്ങല്ലൂര്‍ താലൂക്ക് സപൈ്ള ഓഫിസറുടെ നേതൃത്വത്തില്‍ പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്ത് പ്രദേശത്തെ വീടുകളിലാണ് വെള്ളിയാഴ്ച മുതല്‍ പരിശോധന നടത്തിയത്. റേഷന്‍ സൗജന്യം ലഭിക്കാനുള്ള മുന്‍ഗണനാപ്പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 200 ലധികം പരാതികളാണ് താലൂക്കില്‍ ലഭിച്ചത്. 2000 അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടത്തെി. ഇവരില്‍ 18 ഓളം പേരെ താലൂക്ക് സപൈ്ള ഓഫിസര്‍ ഒഴിവാക്കി. ഇനിയും അനര്‍ഹരായ ആളുകള്‍ മുന്‍ഗണന, അന്ത്യോദയ പട്ടികയില്‍ ഉള്‍പ്പെട്ട് റേഷന്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം റേഷന്‍ ദുരുപയോഗം, അവശ്യസാധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും സപൈ്ള ഓഫിസര്‍ ആര്‍. ബിന്ദു അറിയിച്ചു. അസി.താലൂക്ക് സപൈ്ള ഓഫിസര്‍ എം.ബി. ധര്‍മരാജന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ പി.ബി. മുഹമ്മദ് റാഫി, പി.കെ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.