ആമ്പല്ലൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിനൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉപവസിച്ചു. ഡി.സി.സി ജന. സെക്രട്ടറി ടി.ജെ.സനീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുനിൽ മുളങ്ങാട്ടുകര അധ്യക്ഷത വഹിച്ചു. കല്ലൂർ ബാബു, എ.നാരായണൻകുട്ടി, ഡെന്നി പനോക്കാരൻ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്തംഗം ഇ.എ. ഓമന, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനൻ ചുണ്ടേലപറമ്പിൽ, തൃക്കൂർ പഞ്ചായത്തംഗങ്ങളായ സൈമൺ നമ്പാടൻ, സന്ദീപ് കണിയത്ത്,സുന്ദരി മോഹൻദാസ്, ജിനി മനേഷ് എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.