ചുഴലിക്കാറ്റിലെ നാശം: സഹായം എത്തിക്കണം ^എം.പി

ചുഴലിക്കാറ്റിലെ നാശം: സഹായം എത്തിക്കണം -എം.പി തൃശൂർ: കുന്നംകുളം മേഖലയിൽ ചുഴലിക്കാറ്റിൽ നാശം നേരിട്ട കർഷകർക്കും പരിക്കേറ്റവർക്കും മതിയായ ധനസഹായം അനുവദിക്കാനും ആരാധനാലയങ്ങളും വിദ്യാലയങ്ങളും പുനരുദ്ധരിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.കെ. ബിജു എം.പി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നൽകി. വീടുകൾ നന്നാക്കാനും പുനരുദ്ധാരണത്തിനും ധനസഹായം എത്തിക്കണം. പ്രകൃതിദുരന്ത നിവാരണ വകുപ്പി​െൻറ സഹായം കുന്നംകുളം മേഖലയിൽ എല്ലായ്പ്പോഴും ലഭ്യമാകുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തണം. സമഗ്രമായി പരിശോധിച്ച് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച കർഷകരുടെയും വീടുകൾക്ക് നാശം സംഭവിച്ചവരുടെയും പട്ടിക തയാറാക്കാനും മതിയായ സഹായധനം ലഭ്യമാക്കാനും നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.