കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം അകത്ത് നടക്കുേമ്പാൾ ഭരണകാര്യാലയത്തിന് മുന്നിൽ ഭരണപക്ഷ അധ്യാപക സംഘടനകളുടെയും എസ്.എഫ്.െഎയുടെയും സമരം. പി.ജി പഠനത്തിന് ഹൃദയകുമാരി കമ്മിറ്റി റിപ്പോർട്ടനുസരിച്ചുള്ള മാർക്ക് വ്യവസ്ഥയിലേക്ക് വൈസ്ചാൻസലർ ഏകപക്ഷീയമായി മാറ്റിയതിനെതിരെയായിരുന്നു അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ആക്ട് എന്നിവർ ധർണ നടത്തിയത്. ജോലി ചെയ്യുന്ന കോളജിെൻറ എട്ടു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പരീക്ഷ മൂല്യനിർണയത്തിൽ പെങ്കടുക്കുന്ന അധ്യാപകർക്ക് ബത്ത നിഷേധിക്കുന്നതിലും അധ്യാപകർ പ്രതിഷേധിച്ചു. അനർഹരെ ഉൾപ്പെടുത്തി സർവകലാശാല ഫാക്കൽറ്റി പുനഃസംഘടിപ്പിച്ചതിനെതിരെയുമായിരുന്നു ധർണ. സിൻഡിക്കേറ്റ് യോഗത്തിനിടെ വി.സി ഡോ. മുഹമ്മദ് ബഷീറുമായി നടന്ന ചർച്ചക്കുശേഷം സമരം അവസാനിപ്പിച്ചു. പി.ജി െറഗുലേഷൻ അടുത്ത മാസം നടക്കുന്ന അക്കാദമിക് കൗൺസിൽ യോഗത്തിെൻറ അനുമതിയോടെ മാത്രം നടപ്പാക്കാൻ ചർച്ചയിൽ ധാരണയായി. പരീക്ഷ മൂല്യനിർണയം നടത്തുന്ന മുഴുവൻ അധ്യാപകർക്കും ദൂരപരിധി നോക്കാതെ 400 രൂപ ഡി.എ അനുവദിക്കാനും തീരുമാനിച്ചു. ഫാക്കൽറ്റി പുനഃസംഘടനയിലെ പരാതി പരിഹരിക്കും. ധർണ എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡൻറ് ഡോ. കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. കുശല കുമാരി അധ്യക്ഷത വഹിച്ചു. ഡോ. ഹരികുമാർ സ്വാഗതവും ഡോ. എം. സത്യൻ നന്ദിയും പറഞ്ഞു. ബി.പി.എഡ് വിദ്യാർഥികളുമായി ബന്ധപ്പെട്ട കാമ്പസിലെ അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടായിരുന്നു എസ്.എഫ്.െഎ ധർണ. റാഗിങ് കേസിലടക്കം അന്വേഷണം നടത്താെമന്ന് വി.സിയുമായുള്ള ചർച്ചയിൽ തീരുമാനമായി. സെൻറർ ഫോർ ഫിസിക്കൽ എജുേക്കഷൻ കോഒാഡിനേറ്റർ സ്ഥാനത്തുനിന്ന് ഡോ. സക്കീർ ഹുസൈനെ മാറ്റാൻ തീരുമാനമായതായി വിദ്യാർഥികൾ പറഞ്ഞു. ഡോ. കെ.പി. മനോജിനാണ് ചുമതല. എന്നാൽ, കോഒാഡിനേറ്റർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ കൂടിയായ സക്കീർ ഹുസൈൻ പറഞ്ഞു. സമരം കാരണം ഭരണകാര്യാലയത്തിെൻറ പ്രവേശന കവാടം പൂട്ടിയത് വിവിധ ആവശ്യങ്ങൾക്കെതിരായ വിദ്യാർഥികളെ വലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.