എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി മഹല്ല് ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുപരീക്ഷകളിൽ വിജയിച്ചവർക്ക് ഉപഹാരം നൽകി. മഹല്ല് പ്രസിഡൻറ് ഇബ്രാഹീം സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം സി.ഐ രാജേഷ് കെ.മേനോൻ ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. ജോസഫ് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. കബീർ കടങ്ങോട് മുഖ്യാതിഥിയായി. പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച എ.എ. അബ്ദുൽ മജീദിനെ ആദരിച്ചു. റഷീദ് എരുമപ്പെട്ടി, ഗൾഫ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ മനാഫ്, സെക്രട്ടറി അബ്ദുൽ റഷീദ്, റിലീഫ് കമ്മിറ്റി ചെയർമാൻ അനീസ് കടങ്ങോട്, മരയ്ക്കാർ, ഹംസ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.