സംയുക്ത തിരുനാൾ

പാവറട്ടി: തോളൂർ വി. അൽഫോൺസയുടെയും വി. സെബസ്ത്യാനോസി​െൻറയും ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച നടന്ന ഭക്തിനിർഭരമായ കൂടുതുറക്കൽ ശുശ്രൂഷ ഫാ. ആൻറണി കുരുതുകുളങ്ങര നിർവഹിച്ചു. തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ് നടന്നു. ഫാ. പോളി നീലങ്കാവിൽ, ഫാ. ജസ്റ്റിൻ പൂഴികുന്നേൽ എന്നിവർ സഹകാർമികരായി. ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് മാർ ജേക്കബ് തൂങ്കുഴി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തോളൂർ കപ്പേളയിലേക്ക് പ്രദക്ഷിണവും വൈകീട്ട് പറപ്പൂർ സ​െൻറ് ജോൺസ് ഫൊറോന ദേവാലയത്തിൽനിന്ന് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.