അണ്ടത്തോട്: പെരിയമ്പലത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. പെരിയമ്പലം ബീച്ച് റോഡില്‍ ആലിയമ്മദിൻറകത്ത് ബീരുവിെൻറ വീട്ടിലെ ആടുകെളയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ചൊവ്വാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മൂന്നാടുകളെയും കൂട്ടില്‍നിന്ന് വലിച്ചിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതാണ് കണ്ടത്. കൂടിെൻറ വാതില്‍ പൊളിച്ചാണ് ആടുകളെ കടിച്ച് പുറത്തിട്ടത്. മേഖയിലുണ്ടെന്ന് പറയപ്പെടുന്ന അജ്ഞാതജീവി തെരുവുനായ്ക്കളുടെ കൂട്ടത്തില്‍ വന്ന് ആക്രമിച്ചതാവാമെന്നാണ് നാട്ടുകാർ കരുതുന്നത്. അജ്ഞാത ജീവി ചോര കുടിച്ചശേഷം ഉപേക്ഷിക്കുന്ന ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ തിന്നുകയാണ് പതിവേത്ര. പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പ്പടി, കെട്ടുങ്ങല്‍ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മേഖലയിൽ ആള്‍ത്താമസമില്ലാത്ത വീടുകളുടെ മുന്‍വശങ്ങളിലും പുല്‍ക്കാടുകളിലും തെരുവുനായ്ക്കള്‍ തമ്പടിച്ച് വളര്‍ത്തുമൃഗങ്ങളെയും ആളുകളെയും ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്തെ കോഴി ഫാമുകളിലെ കോഴിക്കുഞ്ഞുങ്ങളെയും ആക്രമിച്ചതായി പരാതിയുണ്ട്. തെരുവുനായ്ക്കള്‍ മദ്റസാ വിദ്യാർഥികളെയും സ്കൂള്‍ വിദ്യാർഥികളെയും ആക്രമിക്കാന്‍ വരുന്നതായും നാട്ടുകാർ പറഞ്ഞു. അവകാശ ദിനാചരണം ചാവക്കാട്: ഇസ്രായേലുമായുള്ള എല്ലാ സൈനിക ഉടമ്പടികളും റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി നടത്തിയ അവകാശ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, ടി.ടി. ശിവദാസ്, എ.എച്ച്. അക്ബർ, എം.ആർ. രാധാകൃഷ്ണൻ, ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.