ന്യുമോണിയ ബാധിച്ച ഒരു വയസ്സുകാരിക്ക് മരുന്ന് മാറി നൽകി

ചെറുതുരുത്തി: പൈങ്കുളം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന് ഇഞ്ചക്ഷനുള്ള മരുന്ന് മാറി നല്‍കുകയും പരാതിപ്പെട്ട രക്ഷിതാവിനോട് അധികൃതര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. ചെറുതുരുത്തി പള്ളം കൈപ്പഞ്ചേരി വീട്ടില്‍ നൗഷാദാണ് ഇതുസംബന്ധിച്ച് ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. എട്ടിന് ന്യുമോണിയയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകള്‍ ആയിഷ നിംറക്ക് തൊട്ടടുത്ത ദിവസം രാത്രി ഡ്യൂട്ടി നഴ്സ് ഇഞ്ചക്ഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ മരുന്ന് മാറിയതായി ശ്രദ്ധയിൽപെടുത്തുകയും ഇതേ ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്ന് മാറ്റി വാങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഫാര്‍മസിയില്‍ മരുന്ന് മാറിയത് സംബന്ധിച്ച് പരാതിയുമായി എത്തിയപ്പോള്‍ തങ്ങളുടെ കൈയില്‍നിന്ന് മാറിയതല്ലെന്നും നഴ്സിങ് റൂമില്‍നിന്ന് എഴുതി നല്‍കിയതാണെന്നും പറഞ്ഞ് ൈകയൊഴിഞ്ഞു. ഡോക്ടറോട് പരാതി പറയുകയും ഡിസ്ചാർജ് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ മരുന്ന് മാറിയതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഒരു നഴ്സിന് പറ്റിയ അബദ്ധമാണെന്നും തല്‍ക്കാലം പ്രശ്നമാക്കേണ്ടെന്നും പറഞ്ഞ് ഡോക്ടര്‍ പ്രശ്നം രമ്യതയിലെത്തിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഡ്യൂട്ടിക്കെത്തിയ ഈ നഴ്സ് പരാതി പറഞ്ഞതി​െൻറ വിരോധത്താൽ കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.