തൃപ്രയാറിൽ കാനയിൽ ശുചിമുറി മാലിന്യം ഒഴുക്കുന്നു

തൃപ്രയാർ: ദേശീയപാത 17ൽ കാനയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നതായി പരാതി. ദേശീയപാതയിലെ കാനകളിലേക്കാണ് മാലിന്യം ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പാതയുടെ കിഴക്കുവശത്തെ കാനയിലൂടെ രാവിലെ ഏഴിനുശേഷമാണ് മണ്ണെണ്ണ കലർത്തി മാലിന്യം ഒഴുക്കിവരുന്നത്. വടക്കുഭാഗത്തുനിന്ന് ജങ്ഷനിലുള്ള വലിയ കാനയിലേക്കാണ് മാലിന്യം ഒഴുക്കുന്നത്. കാനയുടെ മുകളിലെ തകർന്ന സ്ലാബുകളിലൂടെ മാലിന്യം ഒഴുകുമ്പോൾ ദുർഗന്ധം പരക്കുന്നത് സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്ക് ഭീഷണിയാണ്. മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.