തൃശൂർ: പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പിയോട് മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണുവിെൻറ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കമീഷെൻറ നടപടി. ദുരൂഹ മരണം സംബന്ധിച്ച് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തൃശൂർ റൂറൽ എസ്.പിയോടും കമീഷൻ ആവശ്യപ്പെട്ടു. തൃശൂരിൽ നടന്ന സിറ്റിങ്ങിൽ അംഗം കെ. മോഹൻകുമാറാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ മേയിലാണ് കമീഷൻ ചെയർമാന് ജിഷ്ണുവിെൻറ അച്ഛൻ പരാതി നൽകിയത്. ഇതുൾപ്പെടെ ഒമ്പത് പരാതികളാണ് ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ചത്. നേരത്തെ നൽകിയ പരാതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും പ്രിൻസിപ്പലിെൻറ സത്യവാങ്മൂലവും ലഭിെച്ചങ്കിലും നിലവിലെ അന്വേഷണ വിശദാംശങ്ങൾ പൊലീസ് കമീഷനെ അറിയിച്ചിരുന്നില്ല. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ നടപടി ആവശ്യപ്പെട്ടത്തിന് പുറമെ നെഹ്റു ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പി. കൃഷ്ണദാസ്, പാമ്പാടി കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ, പബ്ലിക് റിലേഷൻസ് ഓഫിസർ കെ.വി. സഞ്ജിത്, പഴയന്നൂർ എസ്.ഐ സി. ജ്ഞാനശേഖരൻ, ഗവ. മെഡിക്കൽ കോളജിലെ േഫാറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ. കെ. ജെറി ജോസഫ് എന്നിവർക്കെതിരെയും പരാതി ഉണ്ടായിരുന്നു. മകെൻറ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകാൻ തിരുവനന്തപുരത്ത് പോയ അമ്മയെയും ഒപ്പമുണ്ടായിരുന്നവരെയും മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്.പഴയന്നൂർ എസ്.ഐയും േഫാറൻസിക് വിഭാഗം ഡോക്ടറും കൊലപാതകം മറച്ചുെവക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. വെള്ളിയാഴ്ച കമീഷൻ മുമ്പാകെ ജിഷ്ണുവിെൻറ അച്ഛൻ അശോകനും അമ്മാവൻമാരായ ശ്രീജിത്തും മഹേഷും ഹാജരായി. നെഹ്റു കോളജ് ചെയർമാൻ കൃഷ്ണദാസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരണം നൽകാൻ സമയം ആവശ്യപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, പി.ആർ.ഒ സഞ്ജിത്ത്, അധ്യാപകൻ പ്രവീൺ എന്നിവർക്ക് കോളജ് വിലാസത്തിൽ അയച്ച സമൻസ് ആളില്ലാത്തതിനെ തുടർന്ന് മടങ്ങി. ഹൈകോടതി നിർദേശമനുസരിച്ച് ഇവർക്ക് കോളജിൽ പ്രവേശിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സമൻസ് മടങ്ങിയതെന്നാണ് വിലയിരുത്തൽ. ഇവർക്ക് വീണ്ടും നോട്ടീസ് അയക്കും. താൻ കേസ് അട്ടിമറിക്കാനും, പ്രതികൾക്ക് സഹായമൊരുക്കാനും ശ്രമിച്ചുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ എസ്.ഐ ജ്ഞാനശേഖരൻ ബോധിപ്പിച്ചു. തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹാജരായ ജിഷ്ണുവിെൻറ അച്ഛനും അമ്മാവൻമാരും ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോഴിക്കോട്ടേക്ക് മാറ്റണമെന്ന അപേക്ഷ കമീഷൻ ഫയലിൽ സ്വീകരിച്ചു. ജൂൈല 21ന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.