പട്ടാമ്പി: രണ്ട് വര്‍ഷത്തിനകം പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത എന്ന സര്‍ക്കാര്‍ ലക്ഷ്യം നേടാന്‍ കൂട്ടായ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടാമ്പിയില്‍ സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നബാര്‍ഡ് വായ്പ നല്‍കുന്നുണ്ട്. കാര്‍ഷികവായ്പ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങാനും പരിപാലിക്കാനും വായ്പ നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കടുത്ത വരള്‍ച്ച ഉല്‍പാദനമേഖലയില്‍ പ്രതിസന്ധിയുണ്ടാക്കും. അളക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ നിരക്കില്‍ സബ്സിഡി നല്‍കുന്ന പദ്ധതി നടപ്പാക്കിവരികയാണ്. ഈ വര്‍ഷം പതിമൂന്നരക്കോടി നീക്കിവെച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഗുണമേന്മാ പരിശോധന ലാബുകള്‍, ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള പരിശോധന എന്നിവ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനംമന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും പ്രീമിയത്തിന്‍െറ 75 ശതമാനം സര്‍ക്കാര്‍ അടക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ വായ്പ കുടിശ്ശിക തീര്‍ക്കാന്‍ അനുവദിച്ച അഞ്ചുകോടിക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. മാധ്യമ അവാര്‍ഡുകളും ധീരതാ പുരസ്കാരം നേടിയ കെ.പി. ബദറുന്നീസക്കുള്ള ഉപഹാരവും മുഖ്യമന്ത്രി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.