വാടാനപ്പള്ളി: മുറിഞ്ഞ മുളന്തണ്ടിനെ മനുഷ്യാത്മാവിന്‍െറ നിറഞ്ഞ അനുഭൂതിയാക്കി തുടര്‍ച്ചയായി 27 മണിക്കൂര്‍ (27.20.50) പുല്ലാങ്കുഴല്‍ വായിച്ച തളിക്കുളം സ്വദേശി മുരളീ നാരായണനെ തേടി ഒടുവില്‍ ഗിന്നസ് റെക്കോഡ് എത്തി. ഇതോടെ ബ്രിട്ടീഷ് പൗരന്‍ കാതറിന്‍ ബ്രൂകാസ്നോ 2012ല്‍ തീര്‍ത്ത 25.45 മണിക്കൂര്‍ റെക്കോഡ് പഴങ്കഥയായി. 2016 ജനുവരിയില്‍ ഒമ്പതിന് രാവിലെ എട്ടിന് തളിക്കുളം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍വെച്ച് മാതാവ് തങ്കമണി നല്‍കിയ പുല്ലാങ്കുഴല്‍ വായന ഡോക്ടറുടെ നിര്‍ദേശപ്രകാരം മുരളി നിര്‍ത്തുമ്പോള്‍ പിറ്റേന്ന് 12 മണിയായിരുന്നു. അപ്പോഴേക്കും ഗിന്നസ് റെക്കോഡിന്‍െറ പടി കയറിയിരുന്നു. പകലും രാത്രിയിലുമായി ഗ്രാമവാസികളും സംഗീത ആസ്വാദകരും ഒപ്പം ചേര്‍ന്ന് നല്‍കിയ പിന്തുണയാണ് ഊര്‍ജമായതെന്ന് മുരളി അന്നുതന്നെ പറഞ്ഞിരുന്നു. പുല്ലാങ്കുഴല്‍വായന വിലയിരുത്താനായി ഗിന്നസ് അധികൃതര്‍ എത്തിയിരുന്നു. റെക്കോഡ് ഭേദിച്ചതായി അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. ഒരുവര്‍ഷത്തിന് ശേഷമാണ് നേട്ടം കൈവരിച്ച് അറിയിപ്പ് എത്തിയത്. തളിക്കുളം തൊഴുത്തുപറമ്പില്‍ നാഗസ്വര വിദ്വാന്‍ നാരായണന്‍െറയും തങ്കമണിയുടെയും മകനായ മുരളി 1968 ലാണ് ജനിച്ചത്. സംഗീതത്തിന്‍െറ ബാലപാഠങ്ങള്‍ പിതാവില്‍ നിന്ന് ഹൃദിസ്ഥമാക്കി. മണപ്പുറത്തെ പൊന്ന് എന്ന് പ്രശസ്തി നേടിയ ഏങ്ങണ്ടിയൂര്‍ കൃഷ്ണന്‍കുട്ടി ആശാന്‍, വാസുദേവപണിക്കര്‍ എന്നിവരില്‍ നിന്നാണ് ശിക്ഷണം. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യം, നാടോടി സംഗീതം എന്നീ ശാഖകളെ തനതായ താളവാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ സമന്വയിപ്പിച്ച് ഒരേസമയം ഓടക്കുഴലിലൂടെ അവതരിപ്പിച്ച കലാകാരനാണ്. ജര്‍മനി, കാനഡ, ഫിന്‍ലാന്‍ഡ്, എസ്തോണിയ, യു.എ.ഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലടക്കം പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം മണിക്കൂറുകളോളം പുല്ലാങ്കുഴല്‍ വായിച്ചിട്ടുണ്ട്. ഭാര്യ: ശെല്‍വം. മക്കള്‍: ഭവപ്രിയ, ദേവപ്രിയ, ശിവപ്രിയ. ഗീതഗോപി എം.എല്‍.എ മുരളിയെ വീട്ടിലത്തെി അനുമോദിച്ചു. a
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.