പാതിയില്‍ തൊഴില്‍ പ്രതീക്ഷ

ചാവക്കാട്: ബ്ളോക്ക് പഞ്ചായത്ത് 1.17 ലക്ഷം ചെലവില്‍ പുന്നയൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന വനിതാ വ്യവസായ കേന്ദ്രം പാതിവഴിയിലായിട്ട് 14 വര്‍ഷം. നിരവധി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ തുടങ്ങിയ കെട്ടിടമാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. 2002-03 വര്‍ഷത്തെ പദ്ധതിയിലാണ് കെട്ടിടം നിര്‍മിച്ചത്. നിരവധി തവണ ഭരണനേതൃത്വം മാറിയിട്ടും അവിയൂര്‍ സ്കൂളിന് മുന്നില്‍നിന്ന് കിഴക്കുഭാഗത്തേക്ക് പോകുന്ന റോഡുവക്കില്‍ പഞ്ചായത്ത് മൃഗാശുപത്രിക്ക് എതിര്‍ഭാഗത്തുള്ള കെട്ടിടത്തിന് യാതൊരു പുരോഗതിയുമുണ്ടായില്ല. പണി പൂര്‍ത്തിയാക്കാതെ കിടക്കുന്ന കെട്ടിടം നോക്കുകുത്തിയായി മാറിയതിനുള്ള വിശദീകരണം നല്‍കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പണി തീര്‍ക്കാനുള്ള നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് 2005 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ഓരോ വര്‍ഷവും നിര്‍ദേശിക്കുന്നുണ്ട്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ ആരും ശ്രമിക്കുന്നില്ളെന്ന ആക്ഷേപവും ശക്തമാണ്. ബ്ളോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് അണ്ടത്തോട് നിര്‍മിച്ച വനിതാ വ്യവസായ കേന്ദ്രത്തില്‍ തയ്യല്‍ മെഷീനുകളും ധാന്യങ്ങള്‍ പൊടിക്കാനുള്ള യന്ത്രങ്ങളും അധികൃതരുടെ നിസ്സംഗതമൂലം തുരുമ്പെടുക്കുകയാണ്. ഇതേക്കുറിച്ച് നേരത്തേ വാര്‍ത്ത വന്നിരുന്നു. പട്ടികജാതി വനിതകള്‍ക്ക് വ്യവസായ പരിശീലനത്തിനുള്ള പുന്നയൂര്‍ പഞ്ചായത്തിന്‍െറ ലക്ഷങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. അനാവശ്യമായി കെട്ടിടമുണ്ടാക്കി ലക്ഷങ്ങള്‍ കളയുമ്പോള്‍ വികസനപ്രവര്‍ത്തനത്തിന് ഫണ്ടില്ളെന്ന സ്ഥിരം പല്ലവിയാണ് അധികൃതര്‍ക്ക്. മാറിവരുന്ന ഭരണനേതൃത്വത്തിന്‍െറ പിടിപ്പുകേടിനെതിരെ പ്രതികരിക്കാനോ ലക്ഷങ്ങള്‍ പാഴായതിന്‍െറ ഉത്തരവാദികളെ കണ്ടത്തൊനോ രാഷ്ട്രീയ കക്ഷികള്‍ക്ക് താല്‍പര്യമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.