ആളൊഴിഞ്ഞ ആശുപത്രി കണ്ട് രോഗികള്‍ മടങ്ങി

ചെന്ത്രാപ്പിന്നി: ചാമക്കാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചൊവ്വാഴ്ച ചികിത്സക്കത്തെിയ രോഗികള്‍ വിജനമായ ആശുപത്രി കണ്ട് തിരിച്ചുപോയി. രണ്ടാം ശനിയും ഞായറും ഹര്‍ത്താലും അടക്കം മൂന്നുദിവസത്തെ ഇടവേളക്കുശേഷം ആശുപത്രിയില്‍ എത്തിയവരാണ് നിരാശരായി മടങ്ങിയത്. തുറന്നിട്ടിരുന്നെങ്കിലും ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ലാത്ത ആശുപത്രിയില്‍ ‘അവധി’യെ കുറിച്ച ഒരു നോട്ടീസ്പോലും പതിച്ചിരുന്നില്ളെന്ന് രോഗികള്‍ പറയുന്നു. പഞ്ചായത്തിലെ ഏതോ സ്കൂളില്‍ ടെറ്റനസ് പ്രതിരോധ കുത്തിവെപ്പെടുക്കാനായി ഡോക്ടറും ആകെയുള്ള സ്റ്റാഫ് നഴ്സും പോയതാകാം എന്നും ഇത് സാധാരമാണെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ബദല്‍ സംവിധാനവും ചെയ്യാറില്ളെന്നും രോഗികള്‍ മടങ്ങിപ്പോവുകയേ വഴിയുള്ളൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.