കാമ്പസുകളെ എസ്.എഫ്.ഐ ഗുണ്ടാസങ്കേതമാക്കുന്നു –എ.ഐ.എസ്.എഫ്

തൃശൂര്‍: സി.പി.എം നേതൃത്വം എസ്.എഫ്.ഐയുടെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് എ.ഐ.എസ്.എഫ്. കോളജുകള്‍ ഗുണ്ടാ സങ്കേതങ്ങളാക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമം. ലോ അക്കാദമി സമരത്തിലെ ജാള്യത മറക്കാന്‍കൂടിയാണ് ആക്രമണം. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് സി.പി.എം ആയതിനാല്‍ പൊലീസ് തൊടില്ളെന്ന വെല്ലുവിളിയാണ് അവര്‍ക്ക്. കേസെടുക്കുന്നതില്‍ പൊലീസ് ശുഷ്കാന്തിയില്ളെന്നും ജില്ല സെക്രട്ടറി ബി.ജി. വിഷ്ണുവും പ്രസിഡന്‍റ് സുബിന്‍ നാസറും പറഞ്ഞു. ഒരാഴ്ചയായി തൃപ്രയാര്‍ ശ്രീരാമ പോളിയില്‍ എ.ഐ.എസ.്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയാണ്. ജില്ല സമ്മേളനത്തിന് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും സാമഗ്രികളും നശിപ്പിച്ചു. സമ്മേളന നഗറിലേക്ക് വെല്ലുവിളിയുമായത്തെി. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന് കാമ്പസില്‍ എത്തിയ പ്രവര്‍ത്തകരെ ആക്രമിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ജിതിന്‍, അശ്വിന്‍ ആവള, ദേവദത്തന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും കാമ്പസില്‍ ആക്രമണത്തിന് എസ്.എഫ്.ഐ ശ്രമിച്ചിരുന്നു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ അശ്വിന്‍ കോളജില്‍ വന്നപ്പോള്‍ എസ്.എഫ്.ഐയില്‍ ചേരാനും ബോര്‍ഡുകളും കൊടികളും കെട്ടാനും ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്ന അശ്വിനെ ക്രൂരമായി മര്‍ദിച്ചു. കോഴിക്കോട് സ്വദേശിയായ അശ്വിനെ ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കാതെ സി.പി.ഐ ഓഫിസില്‍ താമസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് അതെല്ലാം പരിഹരിച്ചതാണെങ്കിലും എസ്.എഫ്.ഐ വീണ്ടും ആക്രമണം വ്യാപിപ്പിക്കുകയാണ്. പരിക്കേറ്റവരെ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി വി.കെ. വിനീഷ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് കെ.പി. സന്ദീപ്, ഗീതാ ഗോപി എം.എല്‍.എ, ശ്യാല്‍ പുതുക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.