ശസ്ത്രകിയക്ക് സഹായം കാത്ത്​ അപ്പുക്കുട്ടൻ

കൊടകര: ഹൃദയ ശസ്ത്രകിയക്ക് പണമില്ലാതെ വലയുന്ന ഗൃഹനാഥനെ സഹായിക്കാൻ നാട്ടുകാർ സഹായനിധി രൂപവത്കരിച്ചു. വാസുപുരം ആളൂക്കാരന്‍ വീട്ടില്‍ അപ്പുക്കുട്ടനാണ് (55) അടിയന്തര ശസ്ത്രക്രിയ കാത്ത് കഴിയുന്നത്. ഇദ്ദേഹത്തി​െൻറ ഭാര്യ അർബുദം മൂലം മരണപ്പെടുകയായിരുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഇദ്ദേഹത്തി​െൻറ വരുമാനമായിരുന്നു കുടുംബത്തി​െൻറ ഏക ആശ്രയം. രണ്ട് മക്കളുടെ തുടര്‍പഠനവും പ്രയാസത്തിലാണ്. ശസ്ത്രക്രിയക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് അംഗം വൃന്ദ ഭാസ്‌കരന്‍ ചെയർപേഴ്സനും ടി.ആര്‍. തിലകന്‍ കണ്‍വീനറും അനഘ അപ്പുക്കുട്ടന്‍ ട്രഷററുമായാണ് സഹായനിധി രൂപവത്കരിച്ചത്. ഫെഡറൽ ബാങ്ക് കൊടകര ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയക്കാം: അക്കൗണ്ട് നമ്പർ: 17070100047236. െഎ.എഫ്.സി കോഡ്: FDRL0001707. ഫോൺ: 9446724117.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.