തേക്കിന്‍കാട് ശുചീകരണം: കുടുംബശ്രീ പ്രവര്‍ത്തകരുടെ ശമ്പളം മുടങ്ങി

തൃശൂര്‍: തേക്കിന്‍കാട് മൈതാനി ശുചീകരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ശമ്പളം മുടങ്ങി. ആറുദിവസം കഴിഞ്ഞിട്ടും ശമ്പളം നൽകുന്നതിനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. തേക്കിന്‍കാട്ടിലെ ശുചീകരണ പ്രവർത്തനം നവംബര്‍ ഒന്നുമുതല്‍ ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. ശുചീകരണ രംഗത്തുള്ള 25 തൊഴിലാളികള്‍ക്ക് 10,500 രൂപ വീതം ശമ്പളം നല്‍കേണ്ടത് ടൂറിസം വകുപ്പാണ്. എന്നാൽ, ടൂറിസം വകുപ്പ് തൊഴിലാളികളെ ഏറ്റെടുത്തത് അറിഞ്ഞില്ലെന്ന നിലപാട് കോർപറേഷൻ ആരോഗ്യ വിഭാഗം സ്വീകരിച്ചതാണ് ശമ്പളം കിട്ടാതിരിക്കാൻ കാരണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിച്ചു. 50 കുടുംബശ്രീ പ്രവര്‍ത്തകരാണ് 13 വര്‍ഷമായി തേക്കിന്‍കാട് ശുചീകരിക്കുന്നത്. ശുചീകരണം നിർത്തുന്നതിന് കോർപറേഷന്‍ ആലോചിക്കുന്നതിനിടയിലാണ് ടൂറിസം മന്ത്രി ഇടപെട്ട് ടൂറിസം വകുപ്പ് ഏറ്റെടുത്തത്. 50 പേരില്‍ 25 പേരെയാണ് ടൂറിസം വകുപ്പ് ഏറ്റെടുത്തത്. ബാക്കി 25 പേരെ തേക്കിന്‍കാടിന് പുറത്ത് സ്വരാജ് റൗണ്ടിലെ ശുചീകരണത്തിനായി ഉപയോഗിക്കുകയായിരുന്നു. ഇവരുടെ ശമ്പളത്തിനായി 90,500 രൂപയാണ് കോര്‍പറോഷന്‍ നല്‍കിയിരുന്നത്. ബാക്കി തുക കുടുംബശ്രീക്കാര്‍ വ്യാപാരികളില്‍നിന്ന് ശേഖരിക്കുകയായിരുന്നു. ടൂറിസം വകുപ്പ് ജീവനക്കാരെ ഏറ്റെടുത്തെങ്കിലും ബന്ധപ്പെട്ട ആരോഗ്യ ഇൻസ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ ഒപ്പിട്ട ബില്‍ നല്‍കിയാൽ മാത്രമെ ടൂറിസം വകുപ്പിന് പണം നൽകാനാവൂ. ശമ്പളബില്‍ ഒപ്പിട്ട് നല്‍കരുതെന്ന് പ്രോജക്ട് ഓഫിസർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയതായി കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാ​െൻറ കുടുംബശ്രീ വിരുദ്ധനിലപാടിനെതിരെ സമരത്തിന്നൊരുങ്ങുകയാണ് കുടുംബശ്രീ അംഗങ്ങൾ‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.