കേന്ദ്ര ഗവ. പ്രസ് സംബന്ധിച്ച പ്രമേയം

ചാലക്കുടി: തർജ്ജമ ചെയ്തപ്പോൾ തെറ്റ് കടന്നുകൂടിയ കൊരട്ടിയിലെ റദ്ദാക്കാന്‍ വഴി കാണാതെ കൊരട്ടി പഞ്ചായത്ത് ഭരണസമിതി വെട്ടിൽ. യു.ഡി.എഫും എല്‍.ഡി.എഫും തുല്യഅംഗബലമുള്ള കൊരട്ടി പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഒരു ബി.ജെ.പി അംഗവും ഇവിടെയുണ്ട്. കാന്‍സര്‍ സ​െൻറര്‍ ആരംഭിക്കാന്‍ കൊരട്ടി പ്രസി​െൻറ സ്ഥലം വിട്ടുകിട്ടാന്‍ രണ്ടു മാസം മുമ്പാണ് കൊരട്ടി പഞ്ചായത്ത് യോഗത്തില്‍ എല്‍.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. മലയാളത്തില്‍ തയാറാക്കിയ പ്രമേയം കേന്ദ്രസര്‍ക്കാറിന് അയച്ചുകൊടുക്കാന്‍ ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ മൂന്ന് തെറ്റുകള്‍ സംഭവിച്ചു. സെക്രട്ടറിയും പ്രസിഡൻറും അത് ശ്രദ്ധിക്കാതെ ദില്ലിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പ്രമേയം ഇംഗ്ലീഷാക്കിയതോടെ പ്രസ് നിര്‍ത്തലാക്കി അവിടെ കാന്‍സര്‍ സ​െൻറര്‍ ആരംഭിക്കണമെന്ന ആശയത്തിലേക്ക് മാറുകയായിരുന്നു. തെറ്റായ ഈ പ്രമേയം കൊരട്ടി പ്രസിനെയും അതി​െൻറ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയരുകയാണ്. പ്രതിപക്ഷത്തി​െൻറ സഹകരണം ലഭിക്കാത്തതിനാലാണ് ഒരിക്കല്‍ പാസാക്കിയ തെറ്റായ പ്രമേയം റദ്ദാക്കാന്‍ കഴിയാത്തത്. പ്രമേയം റദ്ദാക്കാന്‍ രണ്ട് യോഗങ്ങള്‍ ചേര്‍ന്നെങ്കിലും രണ്ടിലും റദ്ദാക്കാനായില്ല. പാസാക്കിയ പ്രമേയം റദ്ദാക്കാന്‍ തങ്ങളെ കിട്ടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തെ ഒരുവിഭാഗം സ്വീകരിക്കുന്നത്. ഇതോടെ പ്രശ്‌നം ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റദ്ദാക്കാന്‍ മൂന്നാമതും യോഗം വിളിക്കാൻ ഒരുങ്ങുകയാണ്. ബി.ജെ.പി അംഗം അവതരിപ്പിച്ച പ്രമേയത്തെ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയായിരുന്നു. പ്രസിന് ആവശ്യം കഴിഞ്ഞ് കൂടുതലായുള്ള സ്ഥലം മറ്റ് വികസനപ്രവര്‍ത്തനത്തിന് വിട്ടുകിട്ടുന്നതില്‍ വിരോധമില്ലെന്ന നിലപാടിലാണ് മറ്റുള്ളവർ പിന്താങ്ങിയത്. തെറ്റ് കണ്ടതോടെ പ്രതിഷേധം ഉയർന്നു. ഇതേത്തുടര്‍ന്നാണ് ഭരണസമിതി പ്രമേയം റദ്ദാക്കാൻ യോഗം വിളിച്ചത്. 400 തൊഴിലാളികൾ പ്രസിൽ ജോലി ചെയ്തിരുന്നു. 70 ഏക്കര്‍ ഭൂമിയിൽ 200 സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളും നിലവിലുണ്ട്. പോസ്റ്റല്‍, ആദായനികുതി, പ്രതിരോധം, സെന്‍സസ് തുടങ്ങിയ അച്ചടി ജോലികളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ ലോബിയുടെ സ്വാധീനംമൂലം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇത് പുതിയ നിയമനങ്ങള്‍ നടത്താതെ കുറച്ചു കാലമായി പൂട്ടല്‍ ഭീഷണിയിലാണ്. പ്രമേയത്തിൽ തൊഴിലാളി യൂനിയനുകളും പ്രതിഷേധത്തിലാണ്. സി.ഐ.ടി.യുക്കാരും ഐ.എന്‍.ടി.യു.സി വിഭാഗവും ശക്തമായ എതിര്‍പ്പ് ഉയർത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.