മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ; വീടുകൾ അപകടാവസ്ഥയിൽ

കരൂപ്പടന്ന: കനത്തമഴയിൽ മുസാഫരിക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. തെക്കുംകര വില്ലേജിൽ ഉൾപ്പെടുന്ന പോക്കാക്കില്ലത്ത് ജാഫറി​െൻറ വീടിനോട് ചേർന്ന ഭാഗത്ത് സുരക്ഷക്കായി സ്ഥാപിച്ച സ്ലാബ് ഉൾപ്പെടെയാണ് ഇടിഞ്ഞത്. ഇതോടെ വീടും അപകട ഭീഷണിയിലായി. ഇടിഞ്ഞ മണ്ണും കല്ലുമെല്ലാം ചീനിക്കാപ്പുറത്ത് ഹംസയുടെ പുരയിടത്തിലേക്കാണ് വീണത്. കൂടുതൽ ഇടിച്ചിലുണ്ടായാൽ ഹംസയുടെ വീടിനും തകർച്ച നേരിടും. ജാഫറി​െൻറ കുടുംബത്തെ പെഴുംകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫിസർ പി.എം. ജമീല, വില്ലേജ്മാൻ ജോയ്സൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് അംഗം സുലേഖ അബ്്ദുല്ലക്കുട്ടി, എം.എച്ച്. ബഷീർ, എം.ബി. സത്താർ എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.