'മാനുഷരെല്ലാരും ഒന്നുപോലെ' സിനിമ പ്രദർശനത്തിന്​

തൃശൂര്‍: പുലികളിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചെത്തുന്ന യുവാവി​െൻറ കഥ പറയുന്ന 'മാനുഷരെല്ലാരും ഒന്നുപോലെ' സിനിമ പ്രദര്‍ശനത്തിന്. 52 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്‌സ് തിയറ്ററില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനും ആറിനും സൗജന്യ പ്രദര്‍ശനം നടത്തും. സൈക്കിള്‍ ബെല്‍ ഫിലിംസി​െൻറ ബാനറില്‍ ഇന്‍വിസിബിള്‍ ലൈറ്റിങ് സൊലൂഷന്‍സ് എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് പ്രദര്‍ശനമൊരുക്കുന്നത്. ഗിരീഷ് മേനോന്‍ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും ജോഫി ചിറയത്ത് സംഗീതവും നിര്‍വഹിച്ചു. സംവിധായകന്‍ രാജേഷ് ഭാസ്‌കരൻ, സഹസംവിധായകന്‍ അരുണ്‍ കേശവൻ, നടന്‍ ലജേഷ് ലക്ഷ്മണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. തൊഴില്‍മേള ശനിയാഴ്ച തൃശൂർ: കൊരട്ടി പൊങ്ങത്തുള്ള നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ​െൻറ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നാലാമത് തൊഴില്‍മേള ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്കുശേഷം രണ്ടുവരെ കോളജ് ഓഡിറ്റോറിയത്തിലാണ് തൊഴില്‍മേള. മുപ്പതോളം പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് തുടങ്ങി വ്യത്യസ്ത രംഗങ്ങളില്‍ നിന്നുള്ളവരെത്തും. ബിരുദ, ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും നവാഗതര്‍ക്കും മേളയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ jobfair@naipunnya.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ 9605078601, 9497683327 എന്ന ഫോണ്‍നമ്പറിലോ മൂന്‍കൂറായി ചെയ്യാം. സംഘാടകരായ പി.പി വില്‍സൻ, ഷാജു.പി.ജോണ്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ചികിത്സ ധനസഹായ വിതരണം തൃശൂർ: എന്‍.ആര്‍.ഐ സര്‍വിസ് സഹകരണ സംഘത്തി​െൻറ സാന്ത്വനം ചികിത്സ ധനസഹായ വിതരണം ശനിയാഴ്ച നടക്കും. മുണ്ടശ്ശേരി ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാന്‍സർ, കിഡ്‌നി രോഗബാധിതര്‍ക്കുള്ള ചികിത്സ ധനസഹായമാണ് വിതരണം ചെയ്യുക. സഹകരണസംഘം പ്രസിഡൻറ് പി.ആര്‍ ശ്രീനിവാസൻ, സെക്രട്ടറി ഗായത്രി സുനില്‍രാജ്, എസ്.ജയകുമാർ, എം.എന്‍. രാമചന്ദ്രന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.