മാള: കൃഷിയിടങ്ങളിൽ പടരുന്ന പുല്ല് നശിപ്പിക്കാൻ തളിക്കുന്ന കീടനാശിനി മണ്ണും വെള്ളവും ആവാസ വ്യവസ്ഥയും മലിനമാക്കുന്നു. കീടനാശിനി ഒഴുകി ജലാശയങ്ങളിൽ എത്തുന്നതോടെ പ്രദേശത്തെ ജീവജാലങ്ങളും നശിക്കുകയാണ്. മാള, കൊച്ചുകടവ് മേഖലയിൽ വിവിധ തോട്ടങ്ങളിൽ ഇവയുടെ ഉപയോഗം വ്യാപകമാണ്. പടര്‍ന്ന് പന്തലിച്ച പുല്ല് കീടനാശിനി ഉപയോഗിച്ച് കരിക്കാനാണ് കീടനാശിനി ഉപയോഗിക്കുന്നത്. കീടനാശിനി തളിച്ചാൽ ദിവസങ്ങള്‍ക്കകം ഉണങ്ങും. 'റൗണ്ടപ്' എന്ന പേരിലറിയപ്പെടുന്ന കീടനാശിനികളെല്ലാംതന്നെ മാരകമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് വ്യാപകമായി ഈ കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ഗ്ലൈഫോസ്ഫേറ്റ് എന്ന പേരിലുള്ളതടക്കം നിരവധി ബ്രാൻഡുകള്‍ റൗണ്ടപ് ശ്രേണിയിലുണ്ട്. അതിമാരകമായ റെഡ് കാറ്റഗറിക്ക് തൊട്ട് പിന്നിലുള്ള മഞ്ഞ ആണിവയെല്ലാം. ചിലയിടത്ത് റെഡ് കാറ്റഗറിയും ഉപയോഗിക്കുന്നുണ്ട്. മരച്ചീനി, കുമ്പളം, മത്തന്‍, വെള്ളരി തുടങ്ങിയവ കൃഷി ചെയ്തയിടങ്ങളില്‍ വിളവെടുക്കാന്‍ ഈ കീടനാശിനി പ്രയോഗം നടത്തുകയാണ്. ഇതോടെ താരതമ്യേന വിഷം കുറഞ്ഞ മരച്ചീനിപോലുള്ളവയിൽപോലും വിഷാംശം എത്തുകയാണ്. മഞ്ഞ കാറ്റഗറിയില്‍ വരുന്ന കീടനാശിനികള്‍ കൃഷി ഒാഫിസറുടെ കുറിപ്പുണ്ടായാലേ നല്‍കാവൂ എന്ന ചട്ടമെല്ലാം അവഗണിച്ചാണ് വളം കടകളില്‍നിന്ന് ഇവ വിറ്റഴിക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രം ഉപയോഗിക്കാവുന്ന കീടനാശിനി തോന്നിയപോലെയാണ് പ്രയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.