വിദഗ്​ധ തൊഴിലാളികൾക്ക്​ ധനസഹായം: യോഗ്യതയും പരിഗണിക്കണം ^മനുഷ്യാവകാശ കമീഷൻ

വിദഗ്ധ തൊഴിലാളികൾക്ക് ധനസഹായം: യോഗ്യതയും പരിഗണിക്കണം -മനുഷ്യാവകാശ കമീഷൻ തൃശൂർ: സമൂഹത്തിലെ താഴെ തട്ടിലുള്ള വിദഗ്ധ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും ഉന്നമനത്തിനുമായി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അംഗീകൃത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കൂടി ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ആർക്കും കിട്ടാവുന്ന വെറുമൊരു ധനസഹായ പദ്ധതിയായി ഇത് തരം താഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ചാലക്കുടി ഐ.ടി.ഐയിൽനിന്ന് കാർപ​െൻറർ േട്രഡ് പാസായ യുവാവ് പണിയായുധങ്ങൾ വാങ്ങാൻ ഗ്രാൻറിന് അപേക്ഷിച്ചപ്പോൾ അനുവദിച്ചില്ലെന്ന പരാതിയിലാണ് ഉത്തരവ്. തൃശൂർ മോതിരക്കണ്ണി പനങ്ങാട് ഹൗസിൽ പി.ജി. അനു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിയിൽ കമീഷൻ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറിൽനിന്ന് വിശദീകരണം തേടിയിരുന്നു. കരകൗശല വിദഗ്ധർക്ക് നൈപുണ്യ വികസനവും പണിയായുധങ്ങൾക്കുള്ള ഗ്രാൻറും എന്ന സ്കീമിലാണ് വായ്പ നൽകുന്നതെന്ന് വിശദീകരണത്തിൽ പറയുന്നു. കുടുംബ വാർഷിക വരുമാനം 30,000 രൂപയിൽ താഴെയായിരിക്കണം. പരാതിക്കാര​െൻറ അപേക്ഷ 2017-'18 സാമ്പത്തിക വർഷത്തിൽ പരിഗണിക്കുമെന്നും അർഹത പ്രകാരം ആനുകൂല്യം അനുവദിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വന്തം ബിസിനസും സാമ്പത്തിക ഭദ്രതയുമുള്ളവർക്കാണ് ധനസഹായം നൽകുന്നതെന്നും സർക്കാർ നിശ്ചയിച്ച കുറഞ്ഞകൂലി കണക്കിലെടുക്കാൻ വരുമാന പരിധിയിലെ പുതിയ ഇളവ് അപ്രായോഗികമാണെന്നും പരാതിക്കാരൻ പറഞ്ഞു. രോഗികളായ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാലാണ് ഏക വരുമാനക്കാരനായ താൻ വീട്ടിലിരുന്ന് തൊഴിൽ ചെയ്യാൻ അപേക്ഷ നൽകിയതെന്നും പരാതിക്കാരൻ അറിയിച്ചു. 2017-'18 സാമ്പത്തിക വർഷം പരാതിക്കാര​െൻറ അപേക്ഷ വീഴ്ച കൂടാതെ പരിഗണിച്ച് നടപടിയെടുക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. പരാതിക്കാര​െൻറ വിദ്യാഭ്യാസവും സാമ്പത്തിക പശ്ചാത്തലവും പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് പിന്നാക്ക വികസന ഡയറക്ടർക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.