സ്കൂളിൽനിന്ന് കമ്പ്യൂട്ടർ മോഷണം പോയതിൽ ദുരൂഹത

പഴയന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ നിന്ന് കമ്പ്യൂട്ടർ മോഷണം പോയതിൽ ദുരൂഹത. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണോയെന്ന് പ്രിൻസിപ്പലിന് വ്യക്തത ഉണ്ടാകാത്തതിനെ തുടർന്നാണ് ഒരാഴ്ചക്ക് ശേഷം പി.ടി.എ പൊലീസിൽ പരാതി നൽകിയത്. 11ന് അടച്ച ലാബിൽനിന്ന് കമ്പ്യൂട്ടർ കാണാതായ വിവരം അറിയുന്നത് പതിനാലിനാണ്. സംഭവം പൊലീസിൽ അറിയിച്ചെങ്കിലും അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതർ. പിന്നീട് സംഭവം വിവാദമാകുമെന്നായപ്പോൾ പതിനെട്ടിനാണ് സ്കൂൾ അധികൃതർ പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ശേഷം വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ലാബ് റൂമി​െൻറ താക്കോൽ ഓഫിസിൽ സൂക്ഷിക്കുകയാണ് പതിവ്. കമ്പ്യൂട്ടർ എടുത്തശേഷം റൂം പൂട്ടിയ നിലയിലായിരുന്നു. എന്നാൽ മോഷണം പോയ കമ്പ്യൂട്ടറിൽ സ്കൂൾ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ ത്രേസ്യമ്മ ജോർജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.