വീടുകളിലെ മാലിന്യസംസ്​കരണം പരിശോധിക്കാൻ സ്ക്വാഡെത്തും

തൃശൂർ: വീടുകളിലെ മാലിന്യനിർമാർജനം എങ്ങനെയെന്ന് പരിശോധിക്കാൻ സ്ക്വാഡുകൾ വരുന്നു. ഹരിത കേരള മിഷ​െൻറ ആഭിമുഖ്യത്തിലുള്ള 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് വീടുകളിൽ നടത്തുന്ന മാലിന്യ പരിശോധന. ആഗസ്റ്റ് ആറുമുതൽ 13 വരെയാണ് വീടുകളിലെ മാലിന്യസംസ്കരണ രീതി പരിശോധിക്കാനുള്ള ഗൃഹസന്ദർശനവും സർവേയും. 50 വീടുകൾക്ക് രണ്ട് സന്നദ്ധപ്രവർത്തകർ വീതമുള്ള ടീമാണ് സർവേക്കും പരിേശാധനക്കും എത്തുക. കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകർ, യുവജനസംഘടന പ്രവർത്തകർ തുടങ്ങിയവരാണ് തദ്ദേശ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സ്ക്വാഡുകളിൽ ഉണ്ടാകുക. ഓരോ വീട്ടിലും സ്ഥാപനത്തിലും ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഉറവിട ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളെപ്പറ്റി ബോധവത്കരണവും നടത്തും. ഗൃഹസന്ദര്‍ശനത്തി​െൻറ വിവരങ്ങള്‍ ഓരോ ദിവസവും തദ്ദേശസ്ഥാപനത്തി​െൻറ സെക്രട്ടറി ഹരിത കേരള മിഷനെ ഇ-മെയില്‍ മുഖാന്തരം അറിയിക്കണം. സര്‍വേ പൂര്‍ത്തിയായാലുടന്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് തയാറാക്കണം. സര്‍വേക്ക് ആവശ്യമായ ലഘുലേഖകളും സര്‍വേ ഫോറവും ശുചിത്വമിഷന്‍ എത്തിക്കും. കാമ്പയിന്‍ കാലയളവില്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്്. പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പറേഷനുകള്‍ക്ക് അഞ്ചുലക്ഷം രൂപയും നഗരസഭകൾക്ക് ഒരു ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപയും ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മന്ദഗതിയിലായിരുന്ന 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്' പദ്ധതിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ആലോചിക്കാനായി കഴിഞ്ഞയാഴ്ച വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി​െൻറ ചുവടുപിടിച്ചാണ് പുതിയ നടപടി. പദ്ധതി സമയ ബന്ധിതമായി നടപ്പാക്കാൻ തദ്ദേശഭരണ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ 15നകം ശുചിത്വ പരിപാലന പദ്ധതി തയാറാക്കണം. ഇതനുസരിച്ച് ്തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണ വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താം. എല്ലാ സ്ഥാപനങ്ങളിലും നവംബര്‍ ഒന്നിന് പദ്ധതി നിര്‍വഹണം ആരംഭിക്കണം.15നാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പദ്ധതി പ്രഖ്യാപനം. വൈകീട്ട് നാലുമുതല്‍ ഏഴുവരെ എല്ലാ വാര്‍ഡിലും ശുചിത്വസംഗമം നടത്തി മാലിന്യസംസ്‌കരണ അവസ്ഥയെ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കണം. 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പ്രതിജ്ഞയും എടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.