തൃശൂര്‍: കോര്‍പറേഷന്‍ സോളാര്‍ പ്ളാന്‍റ് ശനിയാഴ്ച നാലിന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജയ്ഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിങ്ങിലാണ് സോളാര്‍ പ്ളാന്‍റ് സ്ഥാപിച്ചത്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി, കെ.എസ്.ഇ.ആര്‍.സി ചെയര്‍മാന്‍ ടി.എം. മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1.73 കോടി രൂപ മുടക്കി മൂന്ന് കെട്ടിടങ്ങളിലായി 772 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന 200 കിലോവാട്ട് വൈദ്യുതി മാര്‍ക്കറ്റിനുള്ളില്‍ സജ്ജീകരിച്ച ട്രാന്‍സ്ഫോര്‍മറിലൂടെ പൊതുജനങ്ങള്‍ക്ക് ഉപയോഗത്തിന് നല്‍കുമെന്ന് മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാരമ്പര്യേതര ഊര്‍ജത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കണമെന്ന റെഗുലേറ്ററി കമീഷന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. അനര്‍ട്ടിന്‍െറ കണ്‍സള്‍ട്ടന്‍സി വഴി ഹൈദരാബാദിലെ കമ്പനിയാണ് പ്ളാന്‍റ് നിര്‍മിച്ചത്. ഒരു യൂനിറ്റ് വൈദ്യുതിക്ക് എട്ടുരൂപയോളം ചെലവുവരുമെന്നാണ് വൈദ്യുതി വിഭാഗത്തിന്‍െറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.