തൃശൂര്‍: നടത്തറ വലക്കാവില്‍ പൂട്ടിയ ക്രഷറുകളും പാറമടകളും തുറക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും തൊഴില്‍ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരം ശക്തമാക്കുമെന്ന് തൊഴിലാളികള്‍. സമരത്തിന്‍െറ 15ാം ദിവസം തൊഴിലാളികളും കുടുംബാംഗങ്ങളും സമരപ്പന്തലില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായാല്‍പോലും എന്തുവിലകൊടുത്തും പാറമടകളുടെ പ്രവര്‍ത്തനം തടയുമെന്ന് പറയുന്നവരുടെ സ്ഥാപിത താല്‍പര്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സി.ഐ.ടി.യു തൃശൂര്‍ ഏരിയാ സെക്രട്ടറി ടി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ കുമാര്‍ കുണ്ടോളി, സന്ധ്യ സുനില്‍, സുജ ഷിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.