തൃശൂര്‍: സെപ്റ്റംബര്‍ 22 മുതല്‍ തുടങ്ങേണ്ടിയിരുന്ന സപൈ്ളകോയുടെ നെല്ല് സംഭരണം ബുധനാഴ്ച പുനരാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മില്ലുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ധാരണയില്‍ സംഭരണം പുനരാരംഭിക്കുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും നെല്ല് ഉടന്‍ സംഭരിക്കണമെന്നും മുഖ്യമന്ത്രി സപൈ്ളകോക്കും മില്ലുടമകള്‍ക്കും നിര്‍ദേശം നല്‍കി. കൈകാര്യ ചെലവായി മില്ലുടമകള്‍ക്ക് ക്വിന്‍റലിന് 138 രൂപ നല്‍കിയിരുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ 190 രൂപയാക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തീരുമാനം പിണറായി മന്ത്രിസഭാ ഉപസമിതി പുന$പരിശോധിക്കുന്നതിനാല്‍ മില്ലുടമകള്‍ക്ക് പണം ലഭിച്ചില്ല. മൂന്ന് തവണ ചര്‍ച്ച നടന്നിട്ടും തീരുമാനമാകാത്തതാണ് നെല്ല് സംഭരിക്കില്ളെന്ന കടുത്ത നിലപാടിലേക്ക് മില്ലുടമകള്‍ നീങ്ങിയത്. മില്ലുടമകള്‍ ഉന്നയിച്ച വിഷയങ്ങള്‍ പഠിക്കാന്‍ കര്‍ഷകര്‍, മില്ലുടമകള്‍, ഫുഡ് കോര്‍പറേഷന്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി. അതിന് ശേഷമാകും തീരുമാനം. കിലോക്ക് 21.5 രൂപക്കാണ് സപൈ്ളകോ നെല്ല് സംഭരിക്കുന്നത്. ഈ നെല്ല് മില്ലുകള്‍ക്ക് നല്‍കി അരിയാക്കി കേന്ദ്രസര്‍ക്കാറിന്‍െറ അരിവിഹിതത്തില്‍ ഉള്‍പ്പെടുത്തി പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യും. ഇതിന് 14.1 രൂപ കേന്ദ്രം നല്‍കും. സംസ്ഥാന ബോണസായി 7.4 രൂപയും നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.