പച്ചക്കറി വില പലയിനങ്ങള്‍ക്കും ഇരട്ടിയിലധികം കൂടി

തൃശൂര്‍: ഒന്നിരുട്ടി വെളുത്തപ്പോഴേക്കും പച്ചക്കറി വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ കിലോക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് തിങ്കളാഴ്ച വില 60 രൂപയാണ്. വില നേരത്തെ തന്നെ കേറിനിന്നിരുന്ന കാരറ്റിന് 70 രൂപയാണ് വില. വരവ് കുറഞ്ഞ വെണ്ടക്കും 70ന് മേലെയാണ് വില. കഴിഞ്ഞ ഞായറാഴ്ച 150 രൂപവരെ എത്തിയിരുന്നു. 30രൂപയില്‍ താഴെയായിരുന്ന പയറിന്‍െറ വില 60 രൂപയാണ്. ചെറിയഉള്ളി, ബീറ്റ്റൂട്ട്, വഴുതന, കാബേജ്, ചെറിയചേമ്പ്, കടച്ചക്ക, മുള്ളങ്കി എന്നിവക്ക് 50 രൂപയാണ് വില. കഴിഞ്ഞ ആഴ്ച്ചകളില്‍ 25രൂപയില്‍ താഴയായിരുന്നു ഇവയുടെ വില. കൊത്തമരക്കും പച്ചമാങ്ങക്കും 40. പച്ചമുളകിന് 140. മല്ലിയിലക്കും പുതിനക്കും വില കയറിയിട്ടുണ്ട്. കുക്കുമ്പര്‍, പൈനാപ്പിള്‍, മധുരക്കിഴങ്ങ് എന്നിവക്ക് 30 രൂപയുണ്ട്. സവാളക്ക് മാത്രം അടുക്കാനാവുന്ന വില-കിലോക്ക് 15രൂപ. ബീന്‍സ് വില 100 നു മുകളിലത്തെി. പടവലത്തിന് 40. ചേനക്കും കയ്പക്കക്കും 70 രൂപ, കാരറ്റിനും മുരിങ്ങക്കും 80 എന്നീ നിലയില്‍ ഉയര്‍ന്നിരിക്കയാണ്. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വിലകുതിക്കാന്‍ കാരണം. വിവാഹസീസണ്‍ ആയതിനാല്‍ പച്ചക്കറി ആവശ്യം ഏറെയാണ്. സാധനം കുറവും ആവശ്യക്കാര്‍ ഏറെയുമായതിനാല്‍ വിലകൂട്ടുന്ന പ്രവണതയുമുണ്ട്. നാട്ടില്‍ ജൈവപച്ചക്കറി കൃഷി വെളവെടുപ്പായിട്ടില്ല. മാത്രമല്ല വേനല്‍മഴയില്‍ കൃഷി അധികവും നശിച്ചിട്ടുമുണ്ട്. മണ്‍സൂണ്‍ കനത്താല്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കി. ശക്തന്‍മാര്‍ക്കറ്റിലേക്ക് എത്തുന്ന പച്ചക്കറിയുടെ അളവ് കുത്തനെ കുറഞ്ഞു. അതിനിടെ തമിഴ്നാട്ടിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ വില ഉയര്‍ത്തിയതാണ് കേരളത്തില്‍ വില വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.