പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു

പഴയന്നൂര്‍: പഴയന്നൂരിലെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു. ആച്ചാട്ടുപടി, നീര്‍ണമുക്ക് പടിഞ്ഞാറെ പാടശേഖരങ്ങളിലാണ് കര്‍ഷകരെ ഭീതിയിലാഴ്ത്തി പച്ചപ്പിനെ കാര്‍ന്നു തിന്നുന്ന പട്ടാളപ്പുഴുവിനെ കണ്ടത്തെിയത്. ഇത് പക്ഷെ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്. കൃഷി വകുപ്പിനെ വിവരമറിയിച്ചപ്പോള്‍ കൃഷിയില്ലല്ളോ, പിന്നെന്താ കുഴപ്പം എന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ പെരുകുന്ന ഈ പുഴുക്കൂട്ടം എല്ലാ ചെടികളെയും നാമാവശേഷമാക്കും. ഇതുവരെ പ്രദേശത്ത് പട്ടാളപ്പുഴു കണ്ടത്തെിയിരുന്നില്ല. ഇപ്പോള്‍ എങ്ങനെ ഇത്രയും പെട്ടെന്ന് പുഴുവത്തെിയതെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പുഴുക്കളെ നശിപ്പിക്കാതെ കൃഷിയിറക്കിയാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. കൃഷി വകുപ്പ് നടപടിയെടുത്തില്ളെങ്കില്‍ പുഴുക്കളെ നശിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.