ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പ്; പഞ്ചായത്ത് നോട്ടീസ് നല്‍കി

കയ്പമംഗലം: മാലിന്യംതള്ളല്‍ മൂലം നാട്ടുകാര്‍ക്ക് ഭീഷണിയായ മാലിന്യ കേന്ദ്രത്തിനെതിരെ പഞ്ചായത്തിന്‍െറ അതിവേഗ നടപടി. കയ്പമംഗലം പഞ്ചായത്ത് 11ാം വാര്‍ഡില്‍ അറവുശാലയിലെ ഇതരസംസ്ഥാന തൊഴിലാളി വാസ സ്ഥലത്തിന്‍െറ ഉടമക്കാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയത്തെുടര്‍ന്ന് പഞ്ചായത്തംഗം അഖിലാവേണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയ് ജേക്കബ് എന്നിവര്‍ എത്തിയാണ് നോട്ടീസ് നല്‍കിയത്. കക്കൂസ്, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മൂലം ദുര്‍ഗന്ധപൂരിതമായ സ്ഥലം അഞ്ച് ദിവസത്തിനകം ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യം സംസ്കരിക്കാന്‍ കുഴികളും ജലം ഒഴുകിപ്പോകാന്‍ കാനയും നിര്‍മിക്കണം. നേരത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേഷ്, വൈസ് പ്രസിഡന്‍റ് ഖദീജ പുതിയവീട്ടില്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പണമോഹികളായ ചിലര്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി പ്രാഥമിക സൗകര്യംപോലും ഒരുക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ പലേടത്തും കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.