ഓട്ടോ ഡൈവറെ തലക്കടിച്ച കേസില്‍ മുങ്ങിയ തൃശൂര്‍ സ്വദേശി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

പെരുമ്പാവൂര്‍: ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത കേസില്‍ ജാമ്യമെടുത്ത് മുങ്ങിയയാള്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായി. തൃശൂര്‍ മുത്രാത്തിക്കര നായ്ക്കന്‍ കോളനിയില്‍ നയന്‍ വീട്ടില്‍ മണികണ്ഠനാണ് (37) പെരുമ്പാവൂര്‍ പൊലീസിന്‍റ പിടിലായത്. 2001ല്‍ പെരുമ്പാവൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷ ഓട്ടംവിളിച്ച ശേഷം വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ ഡ്രൈവറെ തലക്കടിച്ച് പരിക്കേല്‍പിച്ചശേഷം വാഹനം തട്ടിയെടുത്തു. കേസില്‍ മണികണ്ഠനെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് കോടതിയില്‍നിന്ന് ജാമ്യമെടുത്ത് മുങ്ങുകയാണുണ്ടായത്. ജാമ്യമെടുത്ത് മുങ്ങി നടക്കുന്നവരെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വാഴപ്പിള്ളി ഭാഗത്തുവച്ചാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി കെ. അനില്‍കുമാറിന്‍െറ നിര്‍ദേശപ്രകാരം എസ്.ഐ പി.എ. ഫൈസല്‍, എ.എസ്.ഐ എല്‍ദോ കുര്യാക്കോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ്കുമാര്‍, പി.കെ. രഘു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.