തൃശൂര്‍: ജാഗ്രതാനിര്‍ദേശം ഫലം കണ്ടതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയം. സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ അഞ്ചുലക്ഷം പേര്‍ക്ക് പകര്‍ച്ചപ്പനി പിടിപെട്ടിട്ടുണ്ട്. ഇതില്‍ 42 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ട്. ചൂട് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്ന ഈ മാസം 20 വരെയുള്ളതാണ് ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ട്. അതേസമയം, തൃശൂരാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ പിറകിലുള്ളത്. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ പനിയും വയറിളക്കവും ജില്ലയില്‍ ഏറ്റവും കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 105 പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടത്തെിയത്. ഇതുള്‍പ്പെടെ ഈ വര്‍ഷം മൂന്നുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 664 ആണ്. ഇതേ കാലയളവില്‍ ചികുന്‍ഗുനിയ ബാധിച്ചവര്‍ 33. ഡെങ്കിപ്പനിക്കും ചികുന്‍ഗുനിയക്കും കാരണമായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ പെരുകുന്നതിനുള്ള അനുകൂല സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതാണ് രോഗം പടരാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യം സിക്ക വൈറസ് പനി ഉള്‍പ്പെടെ പടരാനുള്ള സാഹചര്യത്തിലേക്ക് വഴിതെളിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. ജലജന്യരോഗമായ മഞ്ഞപ്പിത്തം കണ്ടത്തെിയത് 250ലേറെ പേര്‍ക്കാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയത് 80,000ലധികം പേര്‍. ടൈഫോയിഡ് ബാധിച്ചവരുടെ എണ്ണവും വല്ലാതെ കൂടുന്നുണ്ട്. ഒരാള്‍ക്ക് കോളറയും സ്ഥിരീകരിച്ചു. ഇടക്കിടെ പെയ്യന്ന വേനല്‍മഴ രോഗപ്പകര്‍ച്ചക്ക് ആക്കം കൂട്ടാനുള്ള സാഹചര്യവുമുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലയില്‍ ചൂടുകാലത്ത് പകരുന്ന ചിക്കന്‍പോക്സും നിയന്ത്രണവിധേയമാണ്. എന്നാല്‍ ഡെങ്കിപ്പനിയും എലിപ്പനിയും അല്‍പം കൂടുതലാണ്. മാലിന്യസംസ്കരണം കൃത്യമായി നടക്കാത്തതാണ് ഇവ രണ്ടും കൂടുന്നതിന് കാരണം. ടൈഫോയിഡ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ് അടക്കം രോഗങ്ങളും ഉണ്ടെങ്കിലും അവ ക്രമാതീതമായി വര്‍ധിച്ചിട്ടില്ല. കൃത്യമായ ജാഗ്രതാനിര്‍ദേശവും ആശവര്‍ക്കര്‍മാരുടെ ഫീല്‍ഡുവര്‍ക്കുമാണ് ഇത്തരത്തില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.