ചേര്‍പ്പ്: പെരുവനം പൂരം 18ന് നടക്കും. പെരുവനം മഹാദേവ ക്ഷേത്രത്തിന്‍െറ കിഴക്കേനടയില്‍ ഇരുവശത്തുമുള്ള മതിലുകള്‍ക്കിടയിലെ നടവഴിയില്‍ ഒരുരാത്രി മുഴുവന്‍ നാദവിസ്മയങ്ങളുമായി നടക്കുന്ന പെരുവനം പൂരം ദര്‍ശിച്ച് കണ്ണിനും കാതിനും കുളിര്‍മയണിയാന്‍ ആയിരങ്ങളത്തെും. പെരുവനത്ത് ആദ്യത്തെ പൂരം കടലാശേരി പിഷാരിക്കല്‍ ഭഗവതിയുടേതാണ്. പെരുവനം പൂരത്തില്‍ പങ്കെടുക്കാന്‍ ആറാട്ടുപുഴ ശാസ്താവ് വൈകീട്ട് നാലോടുകൂടി വലിയ പാണികൊട്ടി പഞ്ചാരിമേളം മൂന്നാംകാലം തുടങ്ങി പുറത്തേക്ക് എഴുന്നള്ളും. നാഗസ്വരത്തിന്‍െറ അകമ്പടിയോടെയുള്ള പ്രൗഢഗംഭീരമായ യാത്രക്കിടയില്‍ കൈതവളപ്പ്, പല്ലിശേരി സെന്‍റര്‍, തേവര്‍ റോഡ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ശംഖ്വിളി. യാത്രക്കിടയില്‍ ജനങ്ങള്‍ നിറപറവെച്ച് ശാസ്താവിനെ എതിരേല്‍ക്കും. പെരുവനം മഹാദേവന്‍െറ മണ്ഡപത്തില്‍ 11 ദേവിദേവന്മാര്‍ എഴുന്നള്ളിയിരിക്കുമ്പോള്‍ ആറാട്ടുപുഴ, ചാത്തകുടം, ശാസ്താക്കന്മാരുടെ എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടെ രാത്രി ഒമ്പതിനുശേഷം ഊരകത്തമ്മ തിരുവടി സ്വര്‍ണ വില്‍ക്കാരോടുകൂടി സ്വര്‍ണാലങ്കൃതമായ പട്ടുക്കുട ചൂടി പെരുവനത്ത് തൊടുകുളത്തിന്‍െറ കരയില്‍ എഴുന്നള്ളിച്ചത്തെും. രാത്രി 10ന് ശേഷം വലിയ പാണികൊട്ടി ചേര്‍പ്പ് ഭഗവതി പെരുവനം പൂരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടും. 11ന് ശേഷം തായംകുളങ്ങരയില്‍ നിന്ന് മൂന്ന് ആനകളുടെ അകമ്പടിയില്‍ പഞ്ചവാദ്യം ആരംഭിക്കും. മേക്കാവ് ഭഗവതി ക്ഷേത്രത്തിന്‍െറ വടക്കേനടയില്‍ പഞ്ചവാദ്യം അവസാനിച്ചാല്‍ ഏഴ് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം ആരംഭിക്കും. പാണ്ടിമേളത്തിന് ശേഷം വെളുപ്പിന് നാലോടുകൂടി പെരുവനം നടവഴിയില്‍ പഞ്ചാരിമേളം ആരംഭിക്കും. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 250 ഓളം കലാകാരന്മാര്‍ മേളത്തില്‍ പങ്കെടുക്കും. രാവിലെ ഏഴോടെ മേളം കഴിഞ്ഞാല്‍ ചേര്‍പ് ഭഗവതിയും അയ്കുന്ന് ഭഗവതിയും കൂടി പട്ടിണി ശംഖിനുശേഷം തൊടുകുളത്തില്‍ ആറാട്ടുനടത്തും. പെരുവനം തെക്കേനടയില്‍ ആറാട്ടുപുഴ ശാസ്താവുമായി ഉപചാരത്തിനുശേഷം തിരിച്ച് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.