അനാവശ്യ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് വ്യാപാരികള്‍

തൃശൂര്‍: ജനജീവിതം സ്തംഭിപ്പിക്കുന്നതും കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നതുമായ അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ളെന്ന് വ്യാപാരി വ്യവസായികളുടെ തീരുമാനം. ഇത്തരം ഹര്‍ത്താലുകള്‍ ഇനി വിലപ്പോവില്ളെന്നും അതിനോട് സഹകരിക്കേണ്ടതില്ളെന്നും തൃശൂര്‍ ചേംബര്‍ഓഫ് കോമേഴ്സിന്‍െറയും തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ഹര്‍ത്താലിനെക്കുറിച്ച് സംഘടിപ്പിച്ച സമഗ്ര അവലോകനയോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം രൂപവത്കരിക്കാനും വ്യാപാരി-വ്യവസായി സമൂഹത്തെ ഹര്‍ത്താല്‍ പ്രതിരോധത്തിന് കൂടുതല്‍ സജ്ജമാക്കാനും വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ടി.എന്‍. പട്ടാഭിരാമനാണ് സംവാദത്തില്‍ ഉരുത്തിരുഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പ്രഖ്യാപനം നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചും കടകമ്പോളങ്ങള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും ജനജീവിതം സ്തംഭിപ്പിച്ച് അടിക്കടി ഹര്‍ത്താലുകള്‍ അടിച്ചേല്‍പിക്കുന്ന നയസമീപനങ്ങളിലും മാറ്റം വരുത്തണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും യോഗം ആവശ്യപ്പെട്ടു. ചേംബര്‍ഓഫ് കോമേഴ്സ് ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ എം.എല്‍.എമാരായ വി.എസ്. സുനില്‍കുമാര്‍, വി.ടി. ബല്‍റാം രവികുമാര്‍ ഉപ്പത്ത് (ബി.ജെ.പി), കെ.വി. അബ്ദുല്‍ ഹമീദ് (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി), ബിന്നി ഇമ്മട്ടി (വ്യാപാരി വ്യവസായി സമിതി), രാജു പി. നായര്‍ (സേ നോ ടു ഹര്‍ത്താല്‍ ), സന്തോഷ് ജോണ്‍ തൂവല്‍ ( പ്രസ്ക്ളബ്ബ് ), സത്യന്‍ (ബസ് ഓണേഴ്സ് കോണ്‍ഫെഡറേഷന്‍ ) എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സ്റ്റുഡന്‍റ് ചാപ്റ്റര്‍ കണ്‍വീനര്‍ പി.എം. ജോയ് വിഷയാവതരണവും സെക്രട്ടറി വിനോദ് മഞ്ഞില സര്‍വേ പഠന റിപ്പോര്‍ട്ട് അവതരണവും നടത്തി. ടി.എം.എ പ്രസിഡന്‍റ് വി. വേണുഗോപാല്‍ സ്വാഗതവും ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ടി.ആര്‍.വി ജയകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.