ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റിന് പുറത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെ ആസിഡ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈകോടതി ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ എസ്റ്റേറ്റിന് പുറത്ത് പ്രവര്‍ത്തിക്കുന്ന 14 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വ്യവസായ എസ്റ്റേറ്റിനുള്ളിലെ സ്ഥാപനങ്ങളാണ് പ്രദേശത്തെ കിണറുകളില്‍ ആസിഡ് മാലിന്യം കലരാന്‍ ഇടയാക്കിയതെന്ന് ആരോപിച്ച് എടക്കുന്നി പൗരസമിതി സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷം സ്ഥാപനങ്ങള്‍ അടച്ചിട്ടു. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. പിന്നീടാണ് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് എസ്റ്റേറ്റിലെ കമ്പനികള്‍ ഹൈകോടതിയില്‍ പരാതി നല്‍കിയത്. 14 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈകോടതി ആര്‍.ഡി.ഒക്ക് നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.