വടക്കുന്നാഥന്‍െറ മതിലകത്ത് ഇന്ന് കരിവീരച്ചന്തം

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും കര്‍ക്കടകം ഒന്നായ ശനിയാഴ്ച നടക്കും. ജില്ലയിലും പുറത്തുമുള്ള അമ്പതോളം ആനകളെ ഊട്ടില്‍ പങ്കെടുപ്പിക്കും. നാളികേരവും കരിമ്പും ശര്‍ക്കരയും നെയ്യും ഉള്‍പ്പെടെ എട്ട് ദ്രവ്യങ്ങളാണ് ഹോമിക്കുന്നത്. 10,008 നാളികേരം ഉപയോഗിക്കും. നാളികേരം കൊത്തുന്ന പണിയായിരുന്നു വെള്ളിയാഴ്ച. ചുറ്റമ്പലത്തിനുപുറത്ത് സിംഹോദര പ്രതിഷ്ഠക്കടുത്തെ ഹോമകുണ്ഡം പെയിന്‍റടിച്ച് സജ്ജമാക്കി. ആനകള്‍ക്ക് നില്‍ക്കാന്‍ ബാരിക്കേഡ് നിര്‍മിച്ചു. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ മഹാഗണപതി ഹോമം തുടങ്ങും. അവസാനിക്കാന്‍ രണ്ട് മണിക്കൂറെടുക്കും. ആനയൂട്ട് 9.15ന് ആരംഭിക്കും. മേല്‍ശാന്തി ചെറുമുക്ക് മന ശ്രീരാജ് നാരായണന്‍ ആദ്യ ഉരുള നല്‍കിയാണ് ഊട്ടിന് തുടക്കമിടുക. ആനയൂട്ട് കാണാന്‍ ധാരാളം പേര്‍ എത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.