സുഹൃത്തിന്‍െറ കുത്തേറ്റ് യുവാവ് മരിച്ചു

ഒല്ലൂര്‍: സുഹൃത്തിന്‍െറ കുത്തേറ്റ് യുവാവ് മരിച്ചു. ചിയ്യാരം മംഗലം കോളനിയില്‍ കോഞ്ചാത്ത് സൂര്യന്‍െറ മകന്‍ രഞ്ജിത്താണ് (36) മരിച്ചത്. സമീപവാസിയും സുഹൃത്തുമായ വെളിയന്നൂര്‍ വീട്ടില്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂര്‍ക്കഞ്ചേരി പൂയത്തില്‍ മികച്ച കാവടി സെറ്റിനുള്ള സമ്മാനം ചിയ്യാരം മേഖലക്ക് ലഭിച്ചതിന്‍െറ ആഘോഷത്തില്‍ ഇവര്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചതായി പറയുന്നു. രഞ്ജിത്തിന്‍െറ മകന്‍ ആദിത്തിനെ അജീഷ് മര്‍ദിച്ചതായി രഞ്ജിത്തിനോട് മകന്‍ പരാതി പറഞ്ഞിരുന്നു. ഇത് ചോദിക്കാന്‍ അജീഷിന്‍െറ വീട്ടിലേക്ക് ചെന്നതായിരുന്നു. വൈകീട്ട് 4.30ന് വീടിന് മുന്നില്‍ കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ രഞ്ജിത്തിനെ അമ്മയാണ് കണ്ടത്. ഉടന്‍ ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രഞ്ജിത് പെയ്ന്‍റിങ് തൊഴിലാളിയാണ്. മൃതദേഹം എലൈറ്റ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മാധവി. ഭാര്യ: സരിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.