തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും നടപ്പാത; പ്രവൃത്തി തുടങ്ങി

തൃശൂര്‍: തേക്കിന്‍കാട് സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി മൈതാനത്തിന് ചുറ്റും നടപ്പാത നിര്‍മിക്കുന്ന പ്രവൃത്തി തുടങ്ങി. കഴിഞ്ഞ മാസം 20ന് പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും പണികള്‍ തുടങ്ങിയിരുന്നില്ല. തിങ്കളാഴ്ച പാറപ്പൊടിയിട്ട് നികത്തുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. അടുത്ത ദിവസം മുതല്‍ ടൈല്‍ പതിക്കുന്ന പ്രവൃത്തികളിലേക്ക് കടക്കും. ആയിരം മീറ്റര്‍ നീളത്തില്‍ 2.4 മീറ്റര്‍ വീതിയിലാണ് തേക്കിന്‍കാടിനുചുറ്റും നടപ്പാതയൊരുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലക്ക് അനുവദിച്ച പത്തിന പ്രഖ്യാപനത്തിലെ പ്രധാന പദ്ധതിയായിരുന്നു തേക്കിന്‍കാട് മൈതാനിയുടെ സൗന്ദര്യവത്കരണം. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയുടെ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നീട് ജില്ലാഭരണകൂടത്തിന്‍െറ നിര്‍ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കി സമര്‍പ്പിച്ച സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രൊപ്പോസല്‍ സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയുടെ ചുറ്റുമുള്ള നടപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി ഒരുകോടിയുടെ ഭരണാനുമതി നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുള്ള ഈ പ്രവൃത്തിയുടെ നിര്‍മാണ ചുമതല സംസ്ഥാന നിര്‍മിതികേന്ദ്രത്തിനാണ്. നാലുമാസംകൊണ്ടു നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.