തൃശൂര്‍: മാസം തികയുമ്പോള്‍, ജില്ലയുടെ ഗ്രാമവീഥിയില്‍ വീണ്ടും ചോരവീഴുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പട്ടാപ്പകല്‍ നെടുമ്പാളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനത്തെുടര്‍ന്ന് രണ്ടുപേര്‍ മരിച്ച് മാസം തികയുമ്പോഴാണ് ചിയ്യാരത്ത് മകനെ മര്‍ദിച്ചത് ചോദ്യം ചെയ്ത യുവാവ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. കൂര്‍ക്കഞ്ചേരി പൂയാഘോഷത്തില്‍ മികച്ച കാവടി സെറ്റിനുള്ള ക്ഷേത്രക്കമ്മിറ്റിയുടെ സമ്മാനം ചിയ്യാരം മേഖലക്കായിരുന്നു. ആഘോഷത്തില്‍ രഞ്ജിത്തും അജീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു. നാലാം ക്ളാസില്‍ പഠിക്കുന്ന രഞ്ജിത്തിന്‍െറ ഏകമകന്‍ ആദിത്തിനെ അജീഷ് മര്‍ദിച്ചതായും അതേക്കുറിച്ച് ചോദിക്കാനും എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലത്തെിയതെന്നാണ് ചിയ്യാരത്തെ കൊലപാതകത്തിന് കാരണമായി നിരത്തുന്നതെങ്കിലും ഇതിന് മുമ്പ് മറ്റ് തര്‍ക്കങ്ങള്‍ ഇവിടെയുണ്ടായിരുന്നതായി പറയുന്നു. ഗുണ്ടകള്‍ വാണ തൃശൂരിന്‍െറ പത്തു വര്‍ഷം മുമ്പത്തെ ഇരുണ്ട നാളുകളിലേക്ക് ജില്ല മടങ്ങുന്നുവെന്ന സൂചന നാട്ടുകാര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നു. ഗുണ്ടാസംഘങ്ങള്‍ പരസ്പരം പോര്‍വിളിച്ചും ആക്രമിച്ചും കൊന്നും ജനജീവിതം വിറപ്പിക്കുന്നത് ജില്ലയെ അശാന്തിയിലേക്കാണ് നയിക്കുന്നത്. കവര്‍ച്ച നിത്യസംഭവമായി. ചാവക്കാട് പ്രവാസി വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 500 പവന്‍െറ ആഭരണമാണ് മോഷ്ടിച്ചത്. കഞ്ചാവ് ലഹരി മാഫിയയും കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങള്‍ വരെയും ജില്ലയില്‍ സജീവം. പറപ്പൂക്കര നെടുമ്പാള്‍ ജൂബിലി നഗറില്‍ വെട്ടേറ്റുമരിച്ച മെല്‍ബിനും വിശ്വജിത്തും കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നു. ഗുണ്ടകളെ അടിച്ചമര്‍ത്താനായി കൊണ്ടുവന്ന കാപ്പ നിയമംപോലും ഇവര്‍ക്കെതിരെ പൊലീസ് ഫലപ്രദമായി നടപ്പാക്കിയില്ല. നേരത്തെ പി. പ്രകാശ് കമീഷണറായിരിക്കെ ഗുണ്ടാപട്ടിക തയാറാക്കി ഗുണ്ടകളെ പിടികൂടാന്‍ ഒരുങ്ങിയിരിക്കെയായിരുന്നു കെ.എസ്.യു മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജുണ്ടായെന്ന് കണ്ടത്തെി സ്ഥലം മാറ്റിയത്. പിന്നീടത്തെിയ ജേക്കബ് ജോബ് ഇത് അവഗണിച്ചു. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപവുമുണ്ടായി. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് സസ്പെന്‍ഷനിലാണ് ജേക്കബ് ജോബ്. തുടര്‍ന്ന് ചുമതലയേറ്റ ആര്‍. നിശാന്തിനി പി. പ്രകാശ് തയാറാക്കി വെച്ച ഗുണ്ടാലിസ്റ്റ് പൊടിതട്ടിയെടുത്തെങ്കിലും ചന്ദ്രബോസ് കൊലക്കേസും മറ്റ് തിരക്കുകളും ഇതിനിടെ അവധിയുമത്തെിയതോടെ ലിസ്റ്റ് വീണ്ടും വഴിയില്‍ കിടന്നു. എസ്.പിയായിരുന്ന എന്‍. വിജയകുമാറിനെതിരെയും ആക്ഷേപങ്ങളുയര്‍ന്നു. നാട്ടികയില്‍ ജനതാദള്‍ യു നേതാവ് ദീപക് വധക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതും ഏറെ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേരറ്റുപോയ ഗുണ്ടകളെ വീണ്ടും ജില്ലയില്‍ വളര്‍ത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. 18നും 35നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരും, കൗമാരക്കാരും ആക്രമങ്ങളിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.