തൃശൂര്‍: കോര്‍പറേഷന്‍െറ അനുമതിയില്ലാതെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പുനര്‍നിര്‍മിച്ച കാന്‍റീന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തിന് ഗതാഗതമന്ത്രി എത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ പ്രഖ്യാപിച്ച നവീകരണത്തിന്‍െറ ഭാഗമായ പ്രവര്‍ത്തനമെന്ന് അറിയിച്ചാണ് മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. അനധികൃത നിര്‍മാണം കഴിഞ്ഞ കെട്ടിടത്തിന്‍െറ ഉദ്ഘാടനമായതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കുപോലും നല്‍കിയിട്ടില്ല. നേരത്തെ കോഫിഹൗസിന് നല്‍കാന്‍ തീരുമാനിച്ച കാന്‍റീന്‍ ഒടുക്കം നിലവിലെ കരാറുകാരനുതന്നെ നടത്താന്‍ കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് കാന്‍റീന്‍ നവീകരിച്ചത്. മൂന്ന് മാസങ്ങള്‍ക്കകം നവീകരണം പൂര്‍ത്തിയാവുകുയും ചെയ്തു. ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തേക്ക് കൂടി നവീകരണപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ട്. സ്റ്റാന്‍ഡില്‍ ബസുകളിടാന്‍ പോലും സ്ഥലമില്ലാതിരിക്കെ അനധികൃമായി നിര്‍മാണം നടത്തുന്നതു സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. അനുമതിയില്ലാതെ കെട്ടിടം പണിയുന്നതിനെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറും വ്യക്തമാക്കിയിരുന്നു. കാന്‍റീന്‍ നിര്‍മാണത്തിന് അനുമതിയില്ളെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരും വ്യക്തമാക്കി. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍െറ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചാണ് മന്ത്രിയെയും മറ്റും ഉദ്ഘാടനത്തിന് ക്ഷണിച്ചത്. കാന്‍റീനിനും റസ്റ്റാറന്‍റിനുമായാണ് കെട്ടിടം പണിതത്. ഇതിനായി 3,244 ചതുരശ്ര അടി സ്ഥലമാണ് നല്‍കിയത്. നിലവില്‍ കാന്‍റീന്‍ നടത്തുന്ന സ്ഥലത്ത് ഇന്ത്യന്‍ കോഫി ഹൗസിന് നല്‍കാനാണെന്ന് പറഞ്ഞാണ് വേറെ കെട്ടിടം പണിതത്. എന്നാല്‍, ഇന്ത്യന്‍ കോഫി ഹൗസിന് വാടകക്ക് നല്‍കിയിട്ടില്ളെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കാന്‍റീന്‍ നടത്തിപ്പുകാരന്‍െറ സ്വാധീനത്താലാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് റസ്റ്റാറന്‍റിനും മറ്റും സ്ഥലം നല്‍കിയത്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയിലും കടുത്ത എതിര്‍പ്പുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി എം.ഡിയെ സ്വാധീനിച്ചാണ് പണികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.