കോയമ്പത്തൂര്‍: ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ യുവാവിന്‍െറ ക്രൂരത. പിടിച്ചുപറിക്കിടെ ട്രെയിനില്‍നിന്ന് വീണ് തലക്ക് ഗുരുതരപരിക്കേറ്റ പാലക്കാട് കോഓപറേറ്റിവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനി എം. ശുഭയെ (18) സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ അമ്മന്‍കുളം അണ്ണാനഗര്‍ മോഹന്‍െറ മകളാണ്. തിരുനല്‍വേലി വള്ളിയൂര്‍ അരുണാചല നഗര്‍ സ്വദേശി എ. ദുരെയാണ് (33) ആക്രമണം നടത്തിയത്. ഇയാളെ കോയമ്പത്തൂര്‍ നാലാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജനുവരി നാലുവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാവിലെ 10.20ന് ഈറോഡ്-പാലക്കാട് പാസഞ്ചര്‍ ട്രെയിനില്‍ കോളജിലേക്ക് പോകവെ ശുഭയുടെ കൈവശമുണ്ടായിരുന്ന ബാഗ് പ്രതി പിടിച്ചുപറിക്കുകയായിരുന്നു. മല്‍പിടിത്തത്തിനിടെ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് പുറത്തേക്ക് വീണു. യാത്രക്കാര്‍ പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 500 മീറ്ററകലെ സിഗ്നലിനുവേണ്ടി ട്രെയിന്‍ കുറഞ്ഞ വേഗതയില്‍ നീങ്ങവെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.