ഹോസ്റ്റലില്‍ ഭക്ഷണം വഴിപാടായി; കായിക താരങ്ങള്‍ അരപ്പട്ടിണിയില്‍

തൃശൂര്‍: ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴിലുള്ള ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ അരപ്പട്ടിണിയില്‍. കായികതാരങ്ങള്‍ക്ക് അനുവദിച്ച ഭക്ഷണം ഹോസ്റ്റലില്‍ വിതരണം ചെയ്യുന്നില്ളെന്ന് പരാതി. നേരത്തേ, പരാതി ഉയര്‍ന്നപ്പോള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴിലുള്ള സ്വിമ്മിങ് പൂളിനോടനുബന്ധിച്ച ഹോസ്റ്റലില്‍ കായികതാരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്. 24 പേരാണ് ഹോസ്റ്റലിലുള്ളത്. ബീഫ്, നട്ട്സ്, ഓറഞ്ച് ജ്യൂസ് എന്നിവയാണ് കായികതാരങ്ങള്‍ക്ക് അനുവദിച്ചത്. 200 രൂപയാണ് ഒരാള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന ഭക്ഷണ അലവന്‍സ്. എന്നാല്‍, കിട്ടുന്നത് 100 രൂപയുടെ മൂല്യം പോലുമില്ലാത്ത ഭക്ഷണമാണെന്ന് കായികതാരങ്ങള്‍ പരാതിപ്പെടുന്നു. ഭക്ഷണ മെനു അട്ടിമറിക്കുകയാണ്. കലക്ടറാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍. സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥയാണ് സെക്രട്ടറി. രാഷ്ട്രീയ പ്രതിനിധികളുടെ ഭരണസമിതിയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നിയന്ത്രിക്കുന്നത്. കായികക്ഷമതക്ക് ഉതകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് അനുവദിക്കേണ്ടതെന്ന് പരിശീലകരും പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും അവഗണിക്കുകയാണ്. പരാതി വ്യാപകമായതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ കായികതാരങ്ങള്‍ക്കെതിരെ ഭീഷണിയുമായത്തെിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ എത്തിയശേഷം ടി.പി. ദാസനെ പ്രസിഡന്‍റാക്കി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പുന$സംഘടിപ്പിച്ചെങ്കിലും ജില്ല കൗണ്‍സിലുകള്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ ഭക്ഷണ വിതരണ ക്രമക്കേടുകളെ കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് തോമസ്, മേഴ്സി കുട്ടന്‍, എം.ആര്‍. രഞ്ജിത്ത് എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ജോര്‍ജ് തോമസും മേഴ്സി കുട്ടനും തൃശൂര്‍ സ്പോര്‍ട്സ് ഹോസ്റ്റലിലെ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.