തൃശൂര്‍: ഗുളിക മാറി നല്‍കിയതിനെ തുടര്‍ന്ന് നവജാതശിശുവിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ളെന്ന് ഉറപ്പുവരുത്താന്‍ അമ്മയെയും കുഞ്ഞിനെയും മൂന്നുമാസത്തിലൊരിക്കല്‍ വീട്ടിലത്തെി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. കുഞ്ഞിന്‍െറയും മാതാവിന്‍െറയും ആരോഗ്യസ്ഥിതി ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കണമെന്നും കമീഷന്‍ അംഗം കെ. മോഹന്‍കുമാറിന്‍െറ ഉത്തരവില്‍ പറയുന്നു. മതിലകം വലിയകത്ത് വീട്ടില്‍ വി.എസ്. അന്‍സാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൂളിമുട്ടം ആരോഗ്യകേന്ദ്രത്തില്‍നിന്നാണ് അന്‍സാറിന്‍െറ ഗര്‍ഭിണിയായ ഭാര്യക്ക് വിറ്റാമിന്‍ ഗുളികക്ക് പകരം ഡോക്സിസൈക്ളിന്‍ ഗുളിക നല്‍കിയത്. 28 ദിവസം ഗുളിക കഴിച്ചപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കമീഷന്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് വിശദീകരണം തേടിയിരുന്നു. ഡി.എം.ഒ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ കമീഷന്‍ തള്ളി. തനിക്ക് തിരക്കായതിനാല്‍ ആശാ വര്‍ക്കറാണ് ഗുളിക നല്‍കിയതെന്ന് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് വിശദീകരിച്ചു. ഗുളികയുടെ പാക്കറ്റിന് സാദൃശ്യമുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചശേഷം ഗുളിക കഴിക്കണമെന്ന് ഗര്‍ഭിണിയോട് പറഞ്ഞെങ്കിലും അവര്‍ കാണിക്കാതെ കഴിച്ചെന്നായിരുന്നു വിശദീകരണം. പബ്ളിക് ഹെല്‍ത്ത് നഴ്സിന്‍െറ മറുപടി കമീഷന്‍ തള്ളി. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കൊടുത്തവര്‍ വീണ്ടും അത് ഡോക്ടറെ കാണിക്കാന്‍ നിര്‍ദേശിച്ചത് തെറ്റാണെന്ന് കമീഷന്‍ പറഞ്ഞു. നഷ്ടപരിഹാരമായി ലഭിക്കാവുന്ന പണത്തിനുവേണ്ടിയല്ല പരാതി നല്‍കിയതെന്നും ഇത്തരം ഉത്തരവാദിത്തരാഹിത്യം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പരാതിക്കാരന്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ചികിത്സയിലെ അശ്രദ്ധ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോള്‍ സ്വാഭാവിക നീതി ഉറപ്പാക്കണം. പൊതുജന ആരോഗ്യ പ്രവര്‍ത്തനം ഒൗദാര്യമല്ല. പണവും സ്വാധീനവുമില്ലാത്ത പൗരന്മാര്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ ആരോഗ്യ വകുപ്പ് പൊളിച്ചെഴുതണമെന്നും ഉത്തരവില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.