കൊടുങ്ങല്ലൂര്‍: ലോകത്തില്‍ ഏറ്റവും വലുത് മന$സുഖമാണെന്ന് ഇന്നസെന്‍റ് എം.പി. താലൂക്ക് ഗവ. ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍നിന്ന് എനിക്ക് ലഭിക്കുന്ന മന$സുഖമാണ് ഏറ്റവും പ്രധാനം. ജീവിതാനുഭവങ്ങളാണ് മനുഷ്യര്‍ക്കുവേണ്ടി ഇത്തരം സംരംഭങ്ങള്‍ നടപ്പാക്കാന്‍ ചിന്തിപ്പിക്കുന്നത്. രണ്ടുതവണ കാന്‍സര്‍ വന്നുമാറിയ ആളാണ് ഞാന്‍. മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാന്‍ ദൈവം എന്നെ പരീക്ഷിക്കുന്നതായിരിക്കും. അസുഖം ഉണ്ടെങ്കിലും ഇല്ളെങ്കിലും താലൂക്ക് ആശുപത്രിയിലെ മാമോഗ്രാം പരിശോധന നടത്താന്‍ സ്ത്രീകള്‍ തയാറാകണം. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ശ്രദ്ധ’ പദ്ധതി ആവിഷ്കരിച്ചതെന്നും ഇന്നസെന്‍റ് പറഞ്ഞു. അഡ്വ. വി.ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. യു. ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.എം.ഒ ഡോ. കെ. സുനിത, കെ.കെ. അബീദലി, ഷീല രാജ്കമല്‍, വി.ജി. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. ജൈത്രന്‍, വി.എം. ജോണി, സി.കെ. രാമനാഥന്‍, കെ.എസ്. കൈസാബ്, തങ്കമണി സുബ്രഹ്മണ്യന്‍, ലത ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.