ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തില്‍ വെള്ളിയാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മെമ്പര്‍മാരുടെ തമ്മിലടിയും കുത്തിയിരിപ്പ് സമരവും അറസ്റ്റും കഴിഞ്ഞപ്പോള്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപനവും. പഞ്ചായത്ത് യോഗം നടക്കുന്നതിനിടെ ആറാം വാര്‍ഡ് മെമ്പര്‍ യു.ഡി.എഫിലെ എ.കെ.ജമാലിനെ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷിഹാസ് മുറിത്തറ മര്‍ദിച്ചെന്നാണ് പരാതി. സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചക്കിടെയാണ് സംഭവം. പത്ത്, പതിനാല് വാര്‍ഡുകളിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് മാത്രം ശൗചാലയം നിര്‍മിച്ച് പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയത്, എ.കെ.ജമാല്‍ ചോദ്യം ചെയ്തു. തന്‍െറ വാര്‍ഡില്‍ അഞ്ചോളം കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ളെന്നും എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തണമെന്നും എ.കെ.ജമാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ഷിഹാസ് മുറിത്തറ ജമാലിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തത്തെുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഷിഹാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരിപ്പ് സമരവും നടത്തി. മര്‍ദനമേറ്റ എ.കെ.ജമാലിനെ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, ജമാലിനെ മര്‍ദിച്ചിട്ടില്ളെന്നും, പ്രസിഡന്‍റിന്‍െറ ഡയസില്‍ ജമാലും ഉമറുല്‍ ഫാറൂഖും ബഹളം വെക്കുകയുമായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബൈന പ്രദീപ് പറഞ്ഞു. പഞ്ചായത്ത് പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ യു.ഡി.എഫ് അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്തംഗങ്ങളായ ഉമറുല്‍ ഫാറൂഖ്, പി.എ.അബ്ദുല്‍ ജലീല്‍, അമ്പിളി പ്രിന്‍സ്, ഷെറീന ഹംസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് യു.ഡി.എഫ് നേതാക്കളും സ്ഥലത്തത്തെി. യു.ഡി.എഫ് മെമ്പറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ശനിയാഴ്ച എടത്തിരുത്തി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.