തൃശൂര്‍: മുദ്രാവാക്യം വിളികള്‍ക്കും ഇറങ്ങിപ്പോക്കുകള്‍ക്കും ഇടയില്‍ വികസനത്തിന് അനുവദിച്ച ഫണ്ട് ചെലവഴിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ മറന്നു. ജനങ്ങള്‍ വികസനം സ്വപ്നം കാണുമ്പോള്‍ കൗണ്‍സിലര്‍മാര്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാതെ ബാക്കിവെച്ചത്. അനുവദിച്ച ഫണ്ട് പൂര്‍ണമായും ചെലവഴിച്ച ഏക പ്രതിനിധി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായ അഡ്വ. എം.പി. ശ്രീനിവാസനാണ്. അദ്ദേഹം തന്നെയാണ് ഭരണ, പ്രതിപക്ഷാംഗങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കണക്ക് പുറത്തുവിട്ടത്. ബജറ്റ് അവതരണ യോഗം ചേര്‍ന്നയുടന്‍ അദ്ദേഹം അടിയന്തര ശ്രദ്ധ ക്ഷണിച്ചാണ് ചര്‍ച്ചയുന്നയിച്ചത്. ബജറ്റ് അവതരണമായതിനാല്‍ പൊതുചര്‍ച്ച ഒഴിവാക്കിയ ദിവസമായിരുന്നെങ്കിലും അടിയന്തര പ്രാധാന്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അനുമതി നല്‍കി. ഫണ്ട് വിനിയോഗത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നായിരുന്നു ശ്രീനിവാസന്‍െറ ആവശ്യം. ബജറ്റ് അവതരണത്തിലേക്ക് കടക്കുന്നതിനിടെ ഫണ്ട് വിനിയോഗ കണക്കും പുറത്തുവിട്ടു. കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന കോര്‍പറേഷനില്‍ തുക ചെലവഴിക്കാത്തതില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. അക്കൂട്ടത്തില്‍ മുന്നിലുള്ളത് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയാണ്. 1.07 കോടിയാണ് അദ്ദേഹം ചെലവഴിക്കാനുള്ളത്. മേയര്‍ അജിത ജയരാജന്‍ 78.57 ലക്ഷം ചെലവിടാനുണ്ട്. കണക്കുകള്‍ പുറത്തുവിട്ട ശ്രീനിവാസന്‍ ബജറ്റ് അവതരണം പൂര്‍ത്തിയാകും മുമ്പ് മടങ്ങുകയും ചെയ്തു. നേരത്തേ റിലയന്‍സുമായുള്ള വൈ-ഫൈ കരാര്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പുയര്‍ത്തി പ്രതിഷേധത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.