വാടാനപ്പള്ളി/തൃപ്രയാര്‍: നാട്ടിക ആശുപത്രിയിലെ ഒഴിവുള്ള തസ്തികയിലേക്ക് നിയമിച്ചത് തളിക്കുളം ബ്ളോക്കിന് കീഴിലെ തൃത്തല്ലൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ. ഡോക്ടറെ മാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകം. അതേസമയം, നാട്ടിക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നിയമിച്ച ഡോക്ടറെ മാറ്റി കലക്ടറും ഡി.എം.ഒയും തന്നെ ഇനിയും കബളിപ്പിച്ചാല്‍ സമരം നിയമസഭയിലായിരിക്കുമെന്ന് ഗീത ഗോപി എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. ഡോക്ടറെ മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃത്തല്ലൂര്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. ദിനേന നാനൂറോളം രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ സൂപ്രണ്ടടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും രണ്ടുപേര്‍ അവധിയിലാണ്. ഇതിനിടയിലാണ് ഒരു ഡോക്ടറെ മാറ്റിയത്. നാട്ടിക ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഗീത ഗോപി എം.എല്‍.എ നടത്തിയ സമരത്തെ തുടര്‍ന്നാണ് തൃത്തല്ലൂര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ നിയമിച്ചത്. ശനിയാഴ്ച രണ്ട് ഡോക്ടറുടെ സേവനം മാത്രമാണ് ഉണ്ടായത്. ഡോക്ടറെ മാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തീരുമാനമായില്ളെങ്കില്‍ തളിക്കുളം ബ്ളോക് ഓാഫിസിലേക്കും ഡി.എം.ഒ ഓഫിസിലേക്കും മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ഡി.സി.സി അംഗം സി.എം. നൗഷാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.എസ്. ദീപന്‍ അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് സുബൈദ മുഹമ്മദ്, ഇ.ബി. ഉണ്ണികൃഷ്ണന്‍, ഗില്‍സ തിലകന്‍, പി.എസ്. സൂരത്ത്കുമാര്‍, കെ.ബി. സതീഷ്, ഗിരീഷ് മാത്തുക്കാട്ടില്‍, മുന്‍ഷാര്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിന് നിവേദനം നല്‍കി. നാട്ടിക നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളൊക്കെ ഡോക്ടര്‍മാരില്ലാതെ പ്രതിസന്ധിയിലാണ്. വലപ്പാട്ടെ സാമൂഹികാരോഗ്യം ഡോക്ടര്‍മാരില്ലാതെ പൂട്ടേണ്ട അവസ്ഥയിലാണ്. ഡോ. മാഹിന്‍െറ നിസ്തുലമായ സേവനം കൊണ്ടുമാത്രമാണ് ആശുപത്രി പൂട്ടാതെ നില്‍ക്കുന്നതെന്ന് ഗീതാഗോപി എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.കെ. ദേവദാസ്, പഞ്ചായത്തംഗം വി.എം. സതീശന്‍, നാട്ടിക പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം സത്യഗ്രഹമിരുന്ന ലാല്‍സിങ്, ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.